Categories: India

ആസ്തിയിലും ബി.ജെ.പി. ബഹുദൂരം മുന്നില്‍ (6046 കോടി); കോണ്‍ഗ്രസും(805 കോടി) സി.പി.എമ്മും(735 കോടി) ഒപ്പത്തിനൊപ്പം

Published by

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപ്പാര്‍ട്ടികളുടെ ആസ്തിയുടെ കാര്യത്തില്‍ ബി.ജെ.പി. ബഹുദൂരം മുന്നില്‍. 2021-22ല്‍ വെളിപ്പെടുത്തിയതുപ്രകാരം 6046 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്ക്. കോണ്‍ഗ്രസിന് 805 കോടിയും സി.പി.എമ്മിന്് 735 കോടിയും ആസ്തിയുണ്ട്. പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
2020’21ല്‍ രാജ്യത്തെ ബി.ജെ.പി.യുടെ ആസ്തി 4990 കോടിയായിരുന്നു. 21 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റേത് 691 കോടിയില്‍നിന്ന് 16.5 ശതമാനം വര്‍ധിച്ച് 805 കോടിയായി. സി.പി.എമ്മിന്റെ ആസ്തി 654 കോടിയില്‍നിന്ന് 735 കോടിയായി.
ദേശീയപ്പാര്‍ട്ടികളില്‍ ആസ്തി കുറഞ്ഞത് മായാവതിയുടെ ബി.എസ്.പി.ക്കു മാത്രമാണ്. ബി.എസ്.പി.ക്ക് 732 കോടിയില്‍നിന്ന് 5.74 ശതമാനം കുറഞ്ഞ് 690 കോടിയായി.
എന്‍.സി.പി.യുടെ ആസ്തി 31 കോടിയില്‍നിന്ന് 74.5 കോടിയായും സി.പി.ഐ.യുടേത് 14 കോടിയില്‍നിന്ന് 15.7 കോടിയായും ഉയര്‍ന്നു.
തിരഞ്ഞെടുപ്പുകമ്മിഷന്‍ അഭ്യര്‍ഥിച്ചപ്രകാരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) 2012ല്‍ തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ചാണ് പാര്‍ട്ടികളുടെ ആസ്തി കണക്കാക്കുന്നത്.

പാര്‍ട്ടിയുടെ വലുപ്പം വച്ചു നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആസ്തി സിപിഎമ്മിനാണ്. കേന്ദ്രത്തിലും 15 സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുകയും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 37 ശതമാനത്തിലധികം വോട്ടു നേടുകയും ചെയ്ത ബിജെപിയുടേയും സിപിഎമ്മിന്റേയും ഒരു സംസ്ഥാനത്തുമാത്രം ഭരണവും രണ്ടു ശതാമനത്തില്‍ താഴെ മാത്രം വോട്ടു ലഭിക്കുകയും ചെയ്ത സിപിഎമ്മിനും അനുപാതകമായല്ല ആസ്തി. .പതിറ്റാണ്ടുകള്‍ രാജ്യംഭരിച്ച കോണ്‍ഗ്രസിന് പാര്‍ട്ടിക്ക് ആസ്തി ഉണ്ടാക്കുന്ന ശീലമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: bjpcongress