ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്ത് മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും രംഗത്ത്. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് ഡോ. കരണ്‍ സിങ്ങും ഉദയനിധി സ്റ്റാലിനെ എതിര്‍ത്ത് രംഗത്തെത്തി. ഇതോടെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയ്‌ക്കുള്ളില്‍ ഭിന്നിപ്പ്.
രാഹുലിന് മൗനം
വിവാദ പ്രസ്താവന പുറത്തുവന്നിട്ട് ഇത്രയും മണിക്കൂറുകളായിട്ടും രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ മൗനത്തെ ബിജെപി നേതാവും മുന്‍മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.
ഉദയനിധി ജൂനിയറായതിനാല്‍ കാര്യങ്ങള്‍ അറിയില്ലായിരിക്കാമെന്നും താനും സനാതന ധര്‍മ്മ വിശ്വാസിയാണെന്നും മമത ബാനര്‍ജി പറഞ്ഞു. ഒരു മതവിശ്വാസത്തെയും മുറിവേല്‍പ്പിക്കരുതെന്നും മമത പറഞ്ഞു.
സനാതനധര്‍മ്മത്തിനെതിരായ പ്രസ്തവാന ഉദയനിധി സ്റ്റാലിന്റെ അജ്ഞത മൂലം ആകാമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ്ങ് പറഞ്ഞു.
പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: ഉദയനിധി
അതേ സമയം താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഉദയനിധി സ്റ്റാലിന്റെ വിശദീകരണം. എത്ര കേസുകള്‍ വന്നാലും നേരിടുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. താന്‍ ഹിന്ദുമതത്തെ മാത്രമല്ല, എല്ലാ മതങ്ങളെയും ഒരുപോലെയാണ് വിമര്‍ശിച്ചതെന്ന ഒരു തിരുത്തും ഉദയനിധി സ്റ്റാലിന്‍ വരുത്തിയിട്ടുണ്ട്. അതേ സമയം സമൂഹമാധ്യമങ്ങളില്‍ ക്രിസ്തീയ പുരോഹിതനില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ഉദയനിധി സ്റ്റാലിന്റെ ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക