Categories: India

ചന്ദ്രനും സൂര്യനും ഉള്ളിടത്തോളം സനാതനധര്‍മ്മം നിലനില്‍ക്കും: ബാഗേശ്വര്‍ ധാമിലെ സ്വാമി ധീരേന്ദ്ര ശാസ്ത്രി

ചന്ദ്രനും സൂര്യനും ഉള്ളിടത്തോളം സനാതന ധര്‍മ്മം നിലനില്‍ക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍റെ വിവാദപ്രസ്താവനയോട് പ്രതികരിക്കവേ ബാഗേശ്വര്‍ ധാമിലെ സ്വാമി ധീരേന്ദ്ര ശാസ്ത്രി.

Published by

ഭോപാല്‍: ചന്ദ്രനും സൂര്യനും ഉള്ളിടത്തോളം സനാതന ധര്‍മ്മം നിലനില്‍ക്കുമെന്ന് ഉദയനിധി സ്റ്റാലിന്റെ വിവാദപ്രസ്താവനയോട് പ്രതികരിക്കവേ ബാഗേശ്വര്‍ ധാമിലെ സ്വാമി ധീരേന്ദ്ര ശാസ്ത്രി. മധ്യപ്രദേശിലെ ഛത്താര്‍പൂര്‍ ജില്ലയിലെ തീര്‍ത്ഥാടനകേന്ദ്രമാണ് ബാഗേശ്വര്‍ ധാം.

സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവന ഇറക്കിയവര്‍ രാവണന്റെ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളോട് ഇത്തരം കാര്യങ്ങളില്‍ മറുപടി നല്‍കേണ്ട കാര്യമില്ല. – സ്വാമി പറഞ്ഞു.

മധ്യപ്രദേശില്‍ മാത്രമല്ല, ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലും വന്‍തോതില്‍ ഭക്തരെ ആകര്‍ഷിക്കുന്ന സ്വാമിയാണ് ധീരേന്ദ്ര ശാസ്ത്രി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക