കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളി. ആകെ അറസ്റ്റിലായ 58 പ്രതികളില്‍ 10 പേരാണ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ ഗൂഢാലോചനയിലും തെളിവു നശിപ്പിക്കുന്നതിലും പങ്കാളികളായ പ്രതികളെ ജാമ്യത്തില്‍ വിടുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. പട്ടാമ്പി കുന്നത്ത് വീട്ടില്‍ അലി എന്ന രാഗം അലി, പാലക്കാട് തോട്ടുവെള്ളം ചന്ദനം കുറിച്ചിയില്‍ ഫയാസ്, മണ്ണാര്‍ക്കാട് സദാം ഹുസൈന്‍, ഒലവങ്കോട് അഷ്‌റഫ്, പള്ളിപ്പുറം അക്ബറലി, മുണ്ടൂര്‍ നിഷാദ്, പട്ടാമ്പി റഷീദ്, പട്ടാമ്പി സെയ്താലി, പട്ടാമ്പി നൗഷാദ്, ശങ്കുവാരമേട് കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജാ തുടങ്ങിയവരുടെ ജാമ്യാപേക്ഷയാണ് പ്രത്യേക കോടതി തള്ളിയത്.
പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഒളിവില്‍ പോകുവാനും സാക്ഷികളെ സ്വാധീനിക്കുവാനും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുവാനും സാധ്യതയുണ്ടെന്ന എന്‍ഐഎയുടെ വാദം കണക്കിലെടുത്താണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി റിമാന്‍ഡില്‍ കഴിഞ്ഞു വരുന്ന ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. എന്‍ഐഎക്ക് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശാസ്തമംഗലം അജിത്കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് എസ്. എന്നിവര്‍ ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: