തിരുവന്തപുരം: തിരുവോണ ദിവസം ഉച്ചയ്ക്ക് വീട്ടില്‍ ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞതായി തന്റെ ഫോട്ടോ വെച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രീമതി ടീച്ചര്‍.ഈ വ്യാജപ്രചാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ റൂറല്‍ എസ് പിയ്ക്ക് പരാതി നല്കി.
നബിദിനത്തിന് പോര്‍ക്ക് വിളമ്പുമെന്ന് പറയാനുള്ള ധൈര്യം ടീച്ചര്ക്കുണ്ടോ എന്നും പ്രചാരണമുണ്ടായിരുന്നതായി ശ്രീമതി ടീച്ചര്‍ ആരോപിക്കുന്നു.
ജനങ്ങള്‍ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ശ്രീമതി ടീച്ചര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: