Categories: World

ഒരു ലിറ്റര്‍ പെട്രോളിന് 305 രൂപ, സ്ഥിതിഗതികള്‍ അതീവ ഗുരുതരം; പാകിസ്ഥാനിലേയ്‌ക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് അഫ്ഗാനിസ്ഥാന്‍

രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന പാകിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പൗരന്മാര്‍ക്ക് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Published by

കാബൂള്‍: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങളോട് താലിബാന്‍ ഭരണകൂടം നിര്‍ദേശിച്ചു. പാകിസ്ഥാനിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ എത്രയും വേഗം മടങ്ങിവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്‌ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന പാകിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പൗരന്മാര്‍ക്ക് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പാകിസ്ഥാനില്‍ വന്‍ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പാകിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്.

ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. തൊട്ടതൊക്കെ പാകിസ്ഥാന് പിഴയ്‌ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയാറാന്‍ സ്വീകരിച്ച നടപടികളാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്.

പ്രധാന നഗരമായ കറാച്ചിയെയും പെഷവാറിനെയും വൈദ്യുതി പ്രതിസന്ധി വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാക്ടറികളുടെയും നിര്‍മ്മാണ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങളും നിലച്ചു.

പാര്‍ലമെന്റ് പിരിച്ചുവിട്ടതിനാല്‍ താത്കാലിക കാവല്‍ പ്രധാനമന്ത്രിക്കാണ് ഭരണചുമതല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള പണം എവിടെ നിന്നും കണ്ടെത്തുമെന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ഇരുട്ടില്‍ തപ്പുകയാണ്. ഏതികച്ചും അരാജകത്വമാണ് പാകിസ്ഥാനില്‍ അരങ്ങേറുന്നത്. പാകിസ്ഥാന്‍ വിതച്ചത് കൊയ്യുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by