ന്യൂദല്‍ഹി: ലാലുപ്രസാദ് യാദവിനൊപ്പം ആട്ടിറിച്ച പാചകം ചെയ്ത രാഹുല്‍ ഗാന്ധി പക്ഷെ ശ്രാവണമാസമാണെന്ന കാര്യം മറന്നു. സസ്യാഹാരം കര്‍ശനമായി പിന്തുടരുന്ന ഹിന്ദുക്കള്‍ ശ്രാവണമാസത്തില്‍ മാംസാഹാരം കഴിക്കാറില്ല. ഇതാണ് രാഹുല്‍ ഗാന്ധി ലംഘിച്ചത്.
ഇതോടെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശക്തമായ വിമര്‍നം ഉയര്‍രുകയാണ്. സപ്തംബര്‍ രണ്ടിനാണ് ലാലു പ്രസാദ് യാദവുമൊത്ത് ആട്ടറച്ചി പാചകം ചെയ്യുന്നതിന്റെ വീഡിയോ രാഹുല്‍ഗാന്ധി പുറത്തുവിട്ടത്. ദല്‍ഹിയില്‍ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പാചകം.
ആഗസ്ത് നാലിനാണ് രാഹുല്‍ ഗാന്ധി ലാലുപ്രസാദ് യാദവിനെ കണ്ടത്. മോദിയുടെ കുടുംബപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ആശ്വാസവിധി ഉണ്ടായ രാത്രിയിലാണ് രാഹുല്‍ ഗാന്ധി ലാലു പ്രസാദ് യാദവിനെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് കാണുന്നത്. അന്ന് ഇരുവരും ചേര്‍ന്ന് ആഘോഷത്തിന്റെ ഭാഗമായി ചമ്പാരന്‍ ആട്ടിറച്ചി വേവിച്ച് കഴിയ്‌ക്കുകയായിരുന്നു. ഹിന്ദുക്കളുടെ വിശുദ്ധമായ ശ്രാവണമാസത്തിലായിരുന്നു ഈ ആട്ടിറിച്ചി പാചകം. രാഹുല്‍ ഗാന്ധിയ്‌ക്ക് ഹിന്ദു ധര്‍മ്മത്തെ ഒട്ടും ബഹുമാനമില്ലെന്ന് ബിജെപി വക്താവ് സംപിത് പത്ര കുറ്റപ്പെടുത്തി. പൂണൂല്‍ ധരിയ്‌ക്കുന്ന ബ്രാഹ്മണന്റെ ഈ പ്രകടനം നന്നായെന്നും സംപിത് പത്ര പരിഹസിച്ചു. 2017ല്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രാഹുല്‍ഗാന്ധി പൂണൂല്‍ ധരിയ്‌ക്കുന്ന ബ്രാഹ്മണനാണെന്ന് വിശേഷിപ്പിച്ചിരുന്നു. സോമനാഥക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയെ സന്ദര്‍ശനപുസ്തകത്തില്‍ അഹിന്ദു എന്ന് പരാമര്‍ശിച്ചപ്പോഴാണ് കോണ്‍ഗ്രസ് രാഹുല്‍ഗാന്ദിയുടെ ഹിന്ദുത്വത്തെ ഉയര്‍ത്തിക്കാട്ടിയത്. പക്ഷെ ഇപ്പോള്‍ ആ ഹിന്ദുത്വമാണ് ആട്ടിറച്ചി പാചകത്തിലൂടെ അപഹാസ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: