ന്യൂദല്‍ഹി : പ്രതിപക്ഷം രാജ്യത്ത് ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ആരോപിച്ചു.പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ ഫഗ്വാരയ്ക്ക് സമീപമുള്ള ഹര്ബന്സ്പൂര് ഗ്രാമത്തില്‍ മേരി മാട്ടി മേരാ ദേശ് പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി രാജ്യത്തെ ഏകദേശം 30 കോടി വീടുകളില്‍ നിന്ന് മണ്ണ് ശേഖരിക്കും.
ഈ ദേശീയ പരിപാടിയുടെ ഭാഗമാകാനും സ്വാതന്ത്ര്യത്തിന് ശേഷം രാഷ്ട്ര സംരക്ഷണത്തിനായി ജീവന് ബലിയര്‍പ്പിച്ച സൈനികര്‍ക്കും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും അനുരാഗ് സിംഗ് താക്കൂര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശും ഈ അവസരത്തില്‍ സംസാരിച്ചു.
രാജ്യത്തെ എല്ലാ കോണുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് കലശങ്ങളിലാക്കി ദല്‍ഹിയിലെത്തിച്ച് അമൃത് വാടിക അഥവാ പൂന്തോട്ടം നിര്‍മ്മിക്കും.അതിനിടെ മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും നേരത്തേ പാര്‍ലമെന്റ് പിരിച്ചുവിടില്ലെന്നും അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: