ന്യൂദല്‍ഹി: വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം സംഭാഷണവും നയതന്ത്രവും മാത്രമാണ്. ജി 20 അധ്യക്ഷനെന്ന നിലയിലും അങ്ങനെയല്ലെങ്കിലും ലോകമെമ്പാടും സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ആഗോള സഹകരണം അനിവാര്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. സൈബര്‍ ഭീകരത, ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള സൈബര്‍ ഭീഷണികള്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
ഒമ്പത് വര്‍ഷത്തെ രാഷ്ട്രീയ സ്ഥിരതയാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം. ഇത് നിരവധി സുപ്രധാന പരിഷ്കാരങ്ങള്‍ പ്രാപ്തമാക്കി. നിരുത്തരവാദപരമായ സാമ്പത്തികനയങ്ങള്‍ ഹ്രസ്വകാല രാഷ്ട്രീയ ഫലങ്ങള്‍ നല്‍കിയേക്കാം.
എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വലിയ വില നല്‍കേണ്ടി വന്നേക്കും. ഏറ്റവും ദരിദ്രരും ഏറ്റവും ദുര്‍ബലരുമായവര്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് നിരുത്തരവാദപരമായ സാമ്പത്തിക നയങ്ങള്‍ കാരണമാണ്.
ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം മൂന്നാംലോകം എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ ആത്മവിശ്വാസത്തിന്റെ വിത്ത് പാകി. ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെയും അവഗണിക്കപ്പെട്ടവരെയും ഉയര്‍ത്താനുള്ള ഞങ്ങളുടെ ആഭ്യന്തര സമീപനം ആഗോള തലത്തിലും തങ്ങളെ നയിക്കുന്നു. ഒന്നര കോടിയിലധികം ഇന്ത്യക്കാര്‍ ഒരു വര്‍ഷം നീണ്ടുനിന്ന ജി 20 പരിപാടികളില്‍ പങ്കെടുത്തു. ഈ വ്യാപകമായ പങ്കാളിത്തം, രാജ്യത്തിന്റെ ആഗോള അജണ്ട രൂപപ്പെടുത്തുന്നതില്‍ പൗരന്മാരെ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.
ആഗോള തലത്തിലുള്ള യോഗങ്ങള്‍ ദല്‍ഹിക്ക് പുറത്ത് വിജയകരമായി നടത്തുന്നതിന് തന്റെ മുന്ഗാമികള്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ജി 20 പ്രസിഡന്‍സിക്ക് ശേഷവും ഭാരതം സൃഷ്ടിപരമായ സംഭാവനകള്‍ തുടരും. ഇന്ത്യയുടെ പുരോഗതി അപകടമല്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യമുണ്ട്.
കടക്കെണി വികസ്വര രാജ്യങ്ങള്‍ക്ക് ഇത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യ സാങ്കേതികവിദ്യയെ സമത്വത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ഏജന്റാക്കി മാറ്റുകയാണ്, വലിയ ബഹുമുഖ സഖ്യങ്ങള്‍ മാറുന്ന കാലത്തിനോട് പൊരുത്തപ്പെടുന്നില്ലെങ്കില്‍ ചെറിയ പ്രാദേശിക സഖ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ജനാധിപത്യം, ജനസംഖ്യ, വൈവിധ്യം, വികസനം എന്നിവയാണ് ഇന്ത്യയുടെ കരുത്തെന്ന് മോദി പറഞ്ഞു. പ്രകൃതിയെയും സംസ്കാരത്തെയും സംരക്ഷിച്ചുകൊണ്ട് പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: