യക്ഷഗന്ധര്വ്വര് പലപ്പോഴും കാണപ്പെടുന്നുണ്ട്. പക്ഷെ അവര്‍ മനുഷ്യരുടെ പ്രത്യക്ഷജീവിതത്തില്‍ വിശേഷിച്ച് ഒരു സഹകരണവും പ്രദാനം ചെയ്യുന്നില്ല. പ്രത്യക്ഷപ്പെടുകയും ചെയ്യുന്നില്ല. ചിന്തയില്‍ മഹത്വപൂര്‍ണ്ണമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അവരുടെ പ്രേരണകള്‍ സമൂഹത്തിനുവേണ്ടിയും ഉപകരിക്കുന്നു. യുഗത്തിന്റെ ഗതി മാറുന്നതിന് യക്ഷഗന്ധര്വ്വന്മാര് വിരളമായിട്ടേ എന്തെങ്കിലും ചെയ്യുന്നുള്ളൂ. പ്രേതപിതൃക്കളുടെ പ്രവൃത്തികള്‍ ഏതെങ്കിലും രൂപത്തില്‍ പ്രത്യക്ഷമാകുന്നുണ്ട്. പക്ഷെ അവരുടെ ഉദ്ദേശ്യവും സ്ഥലപരിധിയും വളരെ ചെറുതാണ്.
സിദ്ധപുരുഷന്മാരെ സൂക്ഷ്മശരീരധാരികളായ ഋഷിമാര്‍ എന്നുപറയാം. തപസ്വികള്‍ സ്ഥൂലശരീരം ധരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ ഋഷി എന്നുപറയുന്നു. ഇവരെ ദേവന്മാരുടെയും മനുഷ്യരുടെയും മദ്ധ്യത്തിലുള്ള സ്ഥിതിയില്‍ കഴിയുന്നവരായി കണക്കാക്കുന്നു. സാധാരണയായി അവര്‍ അദൃശ്യരായി തന്നെ കഴിയുന്നു. എന്നാല്‍ ആവശ്യം അനുസരിച്ച് അവര്‍ സ്ഥൂലശരീരത്തിന്റെ ആവരണവും ധരിക്കുന്നു. ഏതുശരീരം കൊണ്ടാണോ തപസ്സു ചെയ്യുകയും സിദ്ധികള്‍ നേടുകയും ചെയ്തത് അത് അവര്‍ക്ക് പ്രിയപ്പെട്ടതുമാണ്. അതിനെ പ്രകടമാക്കുക സരളമായ കാര്യമാണ.് അതുകൊണ്ട് എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും അവരുടെ ദര്‍ശനം ഉണ്ടായാല്‍ അതേ ശരീരം തന്നെയായിരിക്കും പ്രകടമാകുന്നത്. അവര്‍ സ്ഥൂലശരീരത്തെ സൂക്ഷ്മീകരിച്ച് അതേപ്രായത്തില്‍ കാണപ്പെടുന്നു. ഈ പരിവര്‍ത്തനത്തിന്റെ രണ്ടുതരത്തിലുള്ള സ്വരൂപങ്ങളും ഉണ്ടാകാം. അതില്‍ ഒന്ന് സര്‍പ്പം എപ്രകാരമാണോ തന്റെ പഴയ തോല് വിട്ട് പുതിയ ചര്‍മ്മത്തോട് കൂടിയ ഊര്‍ജ്ജസ്വലമായ ശരീരത്തെ ഉപയോഗിക്കുന്നത് അതുപോലെ ധരിച്ചിരുന്ന ശരീരം ഉപേക്ഷിക്കുന്നതാകാം. ഉപേക്ഷിച്ച ശരീരത്തെ നശിപ്പിക്കുകയും ചെയ്യാം. അല്ലെങ്കില്‍ സ്ഥൂലശരീരത്തെ പതുക്കെ പതുക്കെ പരിത്യാഗം ചെയ്തുകൊണ്ട് സൂക്ഷ്മം മാത്രം അവശേഷിക്കുന്ന സ്ഥിതിയില്‍ എത്തിയതും ആകാം. തത്വത്തില്‍ സിദ്ധപുരുഷന്മാര്‍ സൂക്ഷ്മശരീരധാരികള് തന്നെയാണ്. ആവശ്യാനുസരണം ചിലപ്പോള്‍ അവര്‍ സ്ഥൂലശരീരത്തിലും പ്രത്യക്ഷപ്പെടുന്നു. ഏതെങ്കിലും ശരീരധാരിയുമായോ ശരീരധാരികളുമായോ സമ്പര്‍ക്കം പുലര്‍ത്തുകയും പരസ്പരം സംസാരിക്കുകയും ചെയ്യേണ്ട ആവശ്യം വരുമ്പോള്‍ ആണ് വിശേഷിച്ചും ഇങ്ങനെ ചെയ്യുന്നത്.
പ്രകടമാകുക അല്ലെങ്കില്‍ അകത്തിരിക്കുക എന്നത് അവരുടെ സ്വന്തം ഇച്ഛക്കനുസരിച്ചുള്ളതാണ്. ആരുടെയും അപേക്ഷയുടെയോ ആഗ്രഹത്തിന്റെയോ സമ്മര്‍ദ്ദം അവരില്‍ ഉണ്ടാകുന്നില്ല. കാരണം എന്തെന്നാല്‍ സിദ്ധപുരുഷന്മാര്‍ ഉന്നത ഉദ്ദേശപൂര്ത്തീകരണം മാത്രമെ ലക്ഷ്യമാക്കുന്നുള്ളൂ. എന്നാല്‍ സാധാരണ ജനങ്ങള്‍ കൗതുകങ്ങളും അത്ഭുതങ്ങളും കാണാനും മനസ്സില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാനും വേണ്ടിയാണ് കറങ്ങുന്നത്. ഇങ്ങനെ നികൃഷ്ടമായ മനോസ്ഥിതി ഉള്ളവരുടെ ദര്ശനാഭിലാഷത്തിലും കടുത്ത സ്വാര്‍ത്ഥത ആണ് നിറഞ്ഞുനില്ക്കുന്നത്. അതിനെ അവര്‍ കപടോപായമാണെന്ന് മനസ്സിലാക്കി അവരുടെ വലയില്‍ കുടുങ്ങുവാന്‍ വിസമ്മതിക്കുന്നു. ആര്‍ക്കാണോ മഹത്വപൂര്‍ണ്ണമായ ഉപദേശം കൊടുത്താല്‍ പാലിക്കാനുള്ള പാത്രത ഉള്ളത് അവരുടെ മാത്രം മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് ആണ് ഉപയോഗപ്രദം എന്നു അവര്‍ക്ക് തോന്നുന്നു. ആരും തന്റെ പുത്രിയെ ഏതെങ്കിലും അര്‍ഹതയില്ലാത്ത വരന്റെ കയ്യില്‍ മനഃപൂര്‍വ്വം ഏല്പിക്കുന്നില്ല. പിന്നെ ദിവ്യദൃഷ്ടിയുള്ള ആത്മാക്കള്‍ തങ്ങള്‍ ബുദ്ധിമുട്ടി സമ്പാദിച്ച തപസ്സ് ആരുടെയെങ്കിലും ആഗ്രഹത്തിന് വശംവദരായി കൊടുക്കുവാന്‍ ആഗ്രഹിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: