കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്ര പരിസരങ്ങളിലും പ്രധാന കവലകളിലുമായി പതാകദിനം ആചരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ലഹരിക്ക് എതിരായുള്ള ജന്മാഷ്ടമി പ്രതിജ്ഞയും ബാലഗോകുലാംഗങ്ങളും മുതിര്‍ന്നവരും ചേര്‍ന്നെടുത്തു.
എറണാകുളം കലൂര്‍ ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം സ്ഥാപകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ എം.എ. കൃഷ്ണന് ഗോകുലപതാക ഉയര്‍ത്തി. രാഷ്ട്രമാണ് പ്രധാനം, ഓരോ കുട്ടിയും സ്വന്തം സിദ്ധിയെ ഉണര്‍ത്തി രാഷ്ട്രവികസനം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകണമെന്നും ലക്ഷ്യത്തെ ഹനിക്കുന്ന ലഹരി വസ്തുക്കളില്‍ നിന്നും ഒഴിഞ്ഞ് നിന്ന് സൗഹൃദങ്ങളെ ശുദ്ധീകരിക്കുകയും ദൃഢപ്പെടുത്തുകയും വേണമെന്നും എം.എ. കൃഷ്ണന് പതാകദിന സന്ദേശത്തില്‍ വ്യക്തമാക്കി. ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.ജി. രാജഗോപാല്‍ അധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സി. അജിത്ത്, ബാലഗോകുലം കൊച്ചി മഹാനഗര്‍ അധ്യക്ഷന്‍ പ്രൊഫ. വിനോദ് ലക്ഷ്മണ്, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം സംഘടനാകാര്യദര്‍ശി കെ. രാജേന്ദ്രന്, ബാലഗോകുലം കൊച്ചി മഹാനഗരം ഖജാന്‍ജി ജി.ആര്. പ്രത്യാശ്, ബാലസാഹിതീപ്രകാശന് സഹകാര്യദര്‍ശി പി.ബി. അശോകന്, ബാലസമിതി അംഗം മഹിത പി.ആര്., മാതൃസമിതി അംഗം ദേവിഅജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: