കാന്‍ഡി: ഏഷ്യാ കപ്പില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുപ്പത്തി എട്ട്ഓവര് പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ്.
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ഇഷാന് കിഷന് എന്നിവരാണ് പുറത്തായത്. ഇഷാന് കിഷന് 82 റണ്‍സെടുത്തു. ഇഷാന് കിഷന് -ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് 100 റണ്‍സ് കടന്നു
.റണ്‍സെടുക്കാതെ രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യ 65 റണ്‍സുംനേടി ക്രീസിലുണ്ട്
ഷഹിന്‍ ഷാ അഫ്രീദി രണ്ട് വിക്കറ്റും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നേടി.
രണ്ട് തവണ മഴ തടസപ്പെടുത്തിയത് മൂലം മത്സരം നിര്‍ത്തിവയ്ക്കേണ്ടി വന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഏകദിനത്തില്‍ ഏറ്റുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: