സിംഗപൂര്‍ : ഇന്ത്യന്‍ വംശജനായ സാമ്പത്തിക വിദഗ്ധനും മുന്‍ മുതിര്‍ന്ന മന്ത്രിയുമായ തര്‍മന്‍ ഷണ്മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി. 2011 ന് ശേഷം രാജ്യത്ത് ആദ്യമായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തര്‍മന്‍ ഷണ്മുഖരത്നം 70 ശതമാനത്തിലധികം വോട്ടുകള്‍ നേടി.
അറുപത്തിയാറുകാരനായ തര്‍മന്‍ ഷണ്മുഖരത്നം 2011 മുതല്‍ 2019 വരെ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001ലാണ് രാഷ്ട്രീയത്തില്‍ വന്നത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുളള അദ്ദേഹം മന്ത്രിസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
സെല്ലപ്പന്‍ രാമനാഥനും ചെങ്ങറ വീട്ടില്‍ ദേവന് നായര്‍ക്കും ശേഷം സിംഗപ്പൂരിന്റെ മൂന്നാമത്തെ ഇന്ത്യന്‍ വംശജനായ പ്രസിഡന്റാണ് തര്‍മന്‍.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 2.7 ദശലക്ഷത്തിലധികം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: