കാസര്‍കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ജന്മഭൂമി സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ദേശസ്നേഹമുള്ളവരായി വളരണമെന്ന് സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. നന്ദികേശന് പറഞ്ഞു. മലയാളത്തിലെ ഒരു ദേശീയ ദിനപത്രം കന്നട മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ ഒരു മത്സര പരിപാടി സംഘടിപ്പിച്ചത് അഭിനന്ദനാര്‍ഹമാണ്. വിജയിക്കുക എന്നതിലുപരി പഠനത്തോടൊപ്പം മത്സരങ്ങളില്‍ പങ്കെടുക്കുകയെന്നതാണ് പ്രധാനം. ഇത്തരത്തില്‍ നടത്തപ്പെടുന്ന മത്സരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയിലേക്കുള്ള ചവിട്ട് പടിയാണെന്നും നന്ദികേശന് പറഞ്ഞു. ഒന്നാം സ്ഥാനം ലഭിച്ച അപര്ണയ്ക്ക് സര്‍ട്ടിഫിക്കറ്റും ഇരുപതിനായിരം രൂപയുടെ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം ലഭിച്ച വരദരാജിന് സര്‍ട്ടിഫിക്കറ്റും പതിനായിരം രൂപയും ക്യാഷ് പ്രൈസും സമ്മാനിച്ചു. കൂടാതെ പ്രോത്സഹനമായി മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപയും സമ്മാനമായി നല്കി
ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം അദ്ധ്യക്ഷനായി. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന് നായര്‍, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ സവിത ടീച്ചര്‍, ജന്മഭൂമി കണ്ണൂര്‍ സീനിയര്‍ സബ്എഡിറ്റര്‍ ഗണേഷ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജന്മഭൂമി ബെംഗളൂരു യൂണിറ്റ് മാനേജര്‍ വി.കെ. സുരേന്ദ്രന് സ്വാഗതവും കാസര്‍കോട് ജില്ലാ ലേഖകന്‍ വൈ. കൃഷണദാസ് നന്ദിയും പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ജന്മഭൂമി സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ അപര്ണയ്ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: