തലശേരി: അവധൂത മാതാ സമാധിയായി. തിരുവങ്ങാട്ടമ്മ എന്ന പേരില്‍ അറിയപ്പെടുന്ന അവധൂത 49 വര്‍ഷമായി തിരുവങ്ങാട്ട് കീഴന്തി മുക്കിലെ ശ്രീനിവാസ് നിലയത്തില്‍ ജയകുമാറിന്റെ വീട്ടിലാണ് താമസം. ഇന്നലെ വൈകിട്ട് 5.35 ഓടെയാണ് ഇഹലോകവാസം വെടിഞ്ഞത്. ആരോടും ഒന്നും മിണ്ടതെ ചിൻ മുദ്രയിൽ പിടിച്ച വരലുകൾ തലയിൽ വെച്ച് തലശേരിയുടേയും തിരുവങ്ങാടിന്റേയും മണ്ണിൽ തലശേരി നഗരത്തിലൂടെ അലസമായി നടക്കുന്ന അവധൂതയ്‌ക്ക് നിരവധി ഭക്തരുണ്ട്. പണമോ, പാരിതോഷികങ്ങളോ സ്വീകരിക്കാതെ പ്രത്യേക തരത്തില്‍ ജീവിതം നയിച്ച അമ്മയെ കാണാന്‍ വിദേശികള്‍ അടക്കം എത്താറുണ്ട്. സംസ്‌ക്കാരം ഇന്ന് 4 മണിക്ക് മടപ്പള്ളി ബീച്ച് റോഡിലെ മഠത്തില്‍ നടക്കും.
തലശ്ശേരിയിലെത്തിയ ഈ സന്യാസിനി ഭാഷകൊണ്ടും, വസ്ത്രധാരണം കൊണ്ടും കര്‍ണ്ണാടക ആന്ധ്ര സ്വദേശിനിയാണെന്നാണ് കരുതുന്നത്. ജാതിമത ഭേദമില്ലാതെ ആയിര ക്കണക്കിന് വിശ്വാസികള്‍ ഇവരെ നിരന്തരം സന്ദര്‍ശിക്കാറുണ്ട് ആരോടും ഒന്നും സംസാരിക്കാറില്ലായിരുന്നു. 95 വയസ്സിലേറെ പ്രായമുണ്ടെന്നാണ് കരുതപ്പെടുന്നത്. ധനാര്‍ഢ്യര്‍ ഉള്‍പ്പടെ ധാരാളം പേര്‍ ഇവരെ വീടുകളില്‍ കൊണ്ടുപോകാന്‍ വരാറുണ്ടെങ്കിലും, എല്ലാവര്‍ക്കുമൊപ്പം പോകാന്‍ ഇവര്‍ തയ്യാറാവാറില്ല. മഞ്ഞോടി, തിരുവങ്ങാട് ഭാഗത്ത് ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത് രണ്ട് കൈകളും തലയില്‍ വെച്ച് കര്‍ണ്ണാടക രിതിയില്‍ സാരി മാത്രമുടുത്താണ് ഇവര്‍ സഞ്ചരിക്കുക.
ആഹാരം വേണ്ടാത്ത തലശ്ശേരിയിലെ അവധൂത; ഭക്ഷണം ചോദിക്കുന്ന ചോറ്റാനിക്കരയിലെ ഗണപതിhttps://janmabhumi.in/2022/01/31/3032689/samskriti/avadhuta-amma-from-thalassery-who-does-not-need-food/
പ്രതികരിക്കാൻ ഇവിടെ എഴുതുക: