പോര്‍ട്ട് ലൂയിസ്: അദാനി ഗ്രൂപ്പില്‍ ഒരു ചില്ലിക്കാശ് നിക്ഷേപിച്ചിട്ടില്ലെന്ന് മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക്കമ്പനിയായ 360 വണ്‍. കഴിഞ്ഞ ദിവസം ഒസിസിആര്‍പി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മൗറീഷ്യസില്‍ നിന്നും 360 വണ്‍ വിവിധ അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നതായി ആരോപിച്ചിരുന്നു. ഗൗതം അദാനിയുടെ മൂത്ത സഹോദരന് വിനോദ് അദാനിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ആരോപിച്ചിരുന്നു.
ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യയിലെ ധനകാര്യ ഗ്രൂപ്പായ 360 വണ്‍ അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടിലെ ആരോപണം. ഇതുവഴി അനധികൃതമായി അദാനി ഓഹരികളുടെ വില ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും പറയുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് ഫിനാന്‍ഷ്യല്‍ ടൈംസും ഗാര്‍ഡിയനും പ്രസിദ്ധീകരിച്ചിരുന്നു. വിനോദ് അദാനിയുടെ നിര്‍ദേശപ്രകാരം അടുപ്പമുള്ള ചില നിക്ഷേപക്കമ്പനികളെക്കൊണ്ട് അദാനി കമ്പനികളുടെ ഓഹരികള്‍ വാങ്ങിപ്പിക്കുക വഴി അദാനിക്കമ്പനികളുടെ ഓഹരി വില കൃത്രിമമായി ഉയര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണമാണ് 360 വണ്‍ എന്ന കമ്പനി നിഷേധിച്ചത്.
ഫിനാന്‍ഷ്യല്‍ ടൈംസില്‍ തങ്ങള്‍ക്കെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യാതൊരു കഴമ്പുമില്ലെന്ന് 360 വണ്‍ കമ്പനി ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ് ചേഞ്ചിലും ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.
എമര്‍ജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്, ഇഎം റിസര്‍ജന്റ് ഫോക്കസ് ഫണ്ട് എന്നീ രണ്ട് ഫണ്ടുകളാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഈ രണ്ടും അദാനി ഗ്രൂപ്പ് കമ്പനികളില്‍ നയാപൈസ നിക്ഷേപിച്ചിട്ടില്ലെന്നും 360 വണ്‍ അറിയിച്ചു.
മുന്‍പ് കമ്പനി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നു. പക്ഷെ 2018ല്‍ ഈ നിക്ഷേപമെല്ലാം വിറ്റൊഴിയുകയും ചെയ്തുവെന്നും 360 വണ്‍ വിശദമാക്കി. യുഎഇ നിക്ഷേപകനായ അലി ഷബാന്‍ അഹ് ലിയുമായും തായ് വാന്‍ സ്വദേശി ചാങ് ചുങ് ലിങുമായും വിനോദ് അദാനിയ്ക്കുള്ള ബന്ധം മൂലം 360 വണ്‍ നല്കിയ ബെര്‍മുഡ ഫണ്ട് അദാനി ഓഹരികളില്‍ വന്‍തുക നിക്ഷേപിച്ച് ഓഹരി വില ഉയര്‍ത്തിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ 360 വണ്‍ നല്‍കിയവിശദീകരണം ഈ ആരോപണത്തിന്റെ മുനയൊടിച്ചു. അദാനി ഗ്രൂപ്പുമായി ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ഔദ്യോഗിക പദവി വഹിക്കുന്നവര്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് 360 വണ്ണിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ഗാര്ഡിയന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 360 വണ്‍ എന്ന കമ്പനിയുടെ പേരെടുത്ത് പറയുന്നില്ല. പകരം വിനോദ് അദാനിയുടെ അറിയപ്പെടുന്ന ഒരു ജീവനക്കാര്‍ നടത്തുന്ന ദുബായ് ആസ്ഥാനമായ കമ്പനി രണ്ട് മൗറീഷ്യസ് കമ്പനികള്‍ അദാനി ഓഹരികളില്‍ പണം നിക്ഷേപിക്കുന്നതിന് മേല്‍നോട്ടം വഹിച്ചതായാണ് ഗാര്ഡിയന് ആരോപിച്ചത്.
രാഹുല്‍ ഗാന്ധി ഇപ്പോഴും അദാനിയും മോദിയും തമ്മില്‍ ബന്ധമുണ്ടെന്ന കഴമ്പില്ലാത്ത കള്ളക്കഥ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസും ഗാര്‍ഡിയനും ഒസിസിആര്‍പിയും പറയുന്നത് സ്വന്തം നിലയില്‍ യാതൊരു ഗവേഷണവും നടത്താതെ വാര്‍ത്താസമ്മേളനങ്ങളില്‍ തട്ടിവിടുകയാണ് രാഹുല്‍ ഗാന്ധി. ചാന് ചുങ് ലിങ് എന്ന ചൈനീസ് സ്വദേശി അദാനി ഓഹരികളില്‍ നിക്ഷേപിക്കുന്നു എന്ന ബാലിശമായ ആരോപണം രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസവും ഉയര്‍ത്തിയിരുന്നു. വാസ്തവത്തില്‍ ചാങ് ചുങ് ലിങ് തായ് വാന്‍ സ്വദേശിയാണെന്ന പ്രാഥമിക വിവരം പോലും രാഹുല്‍ ഗാന്ധിയ്ക്കില്ല.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെയും ശക്തമായ സാമ്പത്തിക ഘടനയെയും ഒന്നു പിടിച്ചുലയ്ക്കുക, അതുവഴി മോദിയെ അപകീര്‍ത്തിപ്പെടുത്തി 2024ലെ തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുക- പണ്ട് ഹിന്‍ഡന്‍ബര്‍ഗ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട അതേ ദൗത്യമാണ് ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട് ) ശ്രമിക്കുന്നത്. ഒസിസിആര്‍പിയെ ഫണ്ട് ചെയ്യുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഒറ്റ ലക്ഷ്യമേയുള്ളൂ. മോദിയെയും ഇന്ത്യയെയും തകര്‍ക്കുക. അത് ജോര്‍ജ്ജ് സോറോസ് തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടുമുണ്ട്.
ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് മാത്രമല്ല, ഫോര്‍ഡ് ഫൗണ്ടേഷന്, റോക്ക് ഫെല്ലര്‍ ബ്രദേഴ്സ് ഫൗണ്ടേഷന് എന്നീ സ്ഥാപനങ്ങളും ഒആര്ആര്സിപിയ്ക്ക് പണം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ സാമൂഹ്യസേവനത്തിന്റെ മുഖം മൂടിയിട്ട് മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനും ഫണ്ട് നല്കുന്ന ഒട്ടേറെ എന്‍ജിഒകളെ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ വിലക്കിയിരുന്നു. വ്യക്തമായ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ഇതോടെ എന്‍ജിഒകള്‍ ഒന്നടങ്കം മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഫോര്‍ഡ് ഫൗണ്ടേഷനും റോക്ക് ഫെല്ലര്‍ ബ്രദേഴ്സ് ഫൗണ്ടേഷനും ഇന്ത്യയില്‍ നിരവധി എന്‍ജിഒകള്‍ക്ക് ധനസഹായം നല്‍കിവരുന്നുണ്ട്. ഈ എന്‍ജിഒകളും ഇപ്പോള്‍ ഒസിസിആര്‍പി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്യാപ്സൂളുകള് സമൂഹമാധ്യമങ്ങളിലൂടെ ചില ഹാഷ് ടാഗുകളിലൂടെ പ്രചരിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: