പന്തളം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപൂര്‍വ്വം തന്റെ കാറില്‍ ഇടിപ്പിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് കൃഷ്ണകുമാര്‍. വാഹനം പന്തളത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്റെ വാഹനത്തില്‍ ഇടിപ്പിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. വാഹനത്തിലെ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനം പോയി 20 മിനിറ്റുകള്‍ക്ക് ശേഷം എത്തിയ സ്ട്രൈക്കര്‍ ഫോഴ്സിന്റെ അകമ്പടി വാഹനത്തിലുള്ളവര്‍ തന്നെ അസഭ്യം പറഞ്ഞതായും കൃഷ്ണകുമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാഹനം തടയുമോടാ തുടങ്ങി ഒട്ടേറെ അസഭ്യങ്ങള്‍ വാഹനത്തിലുള്ളവര്‍ വിളിച്ചുപറഞ്ഞിരുന്നു. മനസ്സിനകത്തെ രാഷ്ട്രീയ വിരോധമാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോകുന്നതാണ് നല്ലതെന്നും അപ്പോള്‍ റോഡിലിറങ്ങുന്നവര്‍ക്ക് സ്വസ്ഥമായി പോകാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
എന്തായാലും മനപൂര്‍വ്വം വാഹനമിടിപ്പിച്ച സംഭവത്തില്‍ കൃഷ്ണകുമാര്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: