ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപിലെ ഒരു സ്കൂളില്‍ 14 പെണ്‍കുട്ടികളുടെ തല ഭാഗികമായി മുണ്ഡനം ചെയ്തത് വിവാദമാകുന്നു. വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം തെറ്റായി ധരിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് അധ്യാപകന് നടപടിയെടുത്തത്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തുവരുന്നത്.
കിഴക്കന്‍ ജാവയിലെ ലമോംഗനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജൂനിയര്‍ ഹൈസ്കൂളിലാണ് സംഭവം. പെണ്‍കുട്ടികള്‍ ഹിജാബിനുള്ളില്‍ തൊപ്പി ധരിച്ചിരുന്നില്ല, അതിനാല്‍ ഇവരുടെ മുടികള്‍ പുറത്ത് കാണാമായിരുന്നു ഇതാണ് അധ്യാപകനെ ചൊടിപ്പിച്ചത്.
സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ മാപ്പ് പറയുകയും കുറ്റക്കാരനായ അധ്യാപകനെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമില്ല, എന്നാല്‍ സ്കൂളില്‍ വൃത്തിയായി വരണം. അതിനായി ഹിജാബിന് ഒപ്പമുള്ള തൊപ്പികള്‍ ധരിക്കാന്‍ അവരെ ഉപദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതിന് സ്കൂള്‍ അഡ്മിനിസ്ട്രേഷന് സഹായിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം കുറ്റക്കാരനായ അധ്യാപകനെ സ്കൂളില്‍ നിന്ന് മാറ്റണമെന്ന് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
ഇന്തോനേഷ്യയില്‍ ഹിജാബുമായിബന്ധപ്പെട്ട വിവാദം മുന്‍പും ഉണ്ടായിട്ടുണ്ട്. 2021ല്‍ ഇവിടെ സ്കൂളുകളില്‍ ഡ്രസ് കോഡ് നിരോധിച്ചിരുന്നു. തുടര്‍ന്ന് പടിഞ്ഞാറന്‍ സുമാത്രയിലെ സ്കൂളില്‍ ഒരു ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയോട് ഹിജാബ് ധരിക്കാന്‍ സ്കൂള്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
മുസ്ലിംകളും അല്ലാത്തവരുമായ എല്ലാ പെണ്‍കുട്ടികളും ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാണെന്നായിരുന്നു സ്കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: