ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മളനം സെപ്തംബര്‍ 18 മുതല്‍ 22 വരെ ചേരുമെന്ന് കേന്ദ്രം അറിയിച്ചു. അഞ്ച് സിറ്റിങ്ങുകളോടെ സെപ്തംബര്‍ 18 മുതല്‍ 22 വരെ ചേരും. അമൃത് കാലത്തിനിടെയില്‍ പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു.
സെപ്റ്റംബര്‍ ഒന്‍പതിനും പത്തിനും ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ജി20 ഉച്ചകോടിക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഔദ്യോഗിക അജണ്ടകള്‍ ഇല്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പ്രത്യേക സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: