ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതോടെ പ്രധാനമന്ത്രി മോദിയ്‌ക്കും അദാനിയ്‌ക്കും എതിരെ ജോര്‍ജ്ജോ സോറോസിന്റെ നീക്കം. ഇന്ത്യയെ തകര്‍ക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഹംഗറി സ്വദേശിയായ ശത കോടീശ്വരനായ ജോര്‍ജ്ജ് സോറോസ്.
ജോര്‍ജ്ജ് സോറോസ് ധനസഹായം നല്‍കുന്ന ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) എന്ന സംഘടന കഴിഞ്ഞ ദിവസം അദാനിയ്‌ക്കെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് വലിയ കോലാഹലം അഴിച്ചുവിട്ടിരിക്കുകയാണ്. ആഗോള മാധ്യമപ്രവർത്തകര്‍ കൂടി അംഗങ്ങളായ സംഘടനയാണ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി). ഹിന്‍ഡന്‍ബര്‍ഗ് ജനവരിയില്‍ അദാനിയെ കുറ്റപ്പെടുത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടുമായി സാമ്യമുള്ളതാണ് ജോര്‍ജ്ജ് സോറോസ് പിന്തുണയുള്ള ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ടും. ഹിന്‍ഡന്‍ബര്‍ഗിന്റെ തനിപ്പകര്‍പ്പാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെയ്‌ക്കുന്ന ആശങ്ക.
Just went through the recent OCCRP claims. It's like reading the Hindenburg Report all over again. We were hoping for some fresh insights. #SorosAttacksIndia pic.twitter.com/6DxkykjDC6
— 𝐈𝐬𝐡𝐢𝐭𝐚 𝐉𝐨𝐬𝐡𝐢 🇮🇳 (@IshitaJoshi) August 31, 2023
ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംയുക്ത പാര്‍ലമെന്‍റ് സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം വെയ്‌ക്കുന്നതോടെ ഗൂഢ അജണ്ട വ്യക്തമാണ്.
അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് പേര്‍ അദാനി ഓഹരികളില്‍ 2013ല്‍ വന്‍ തുക നിക്ഷേപിച്ചു എന്നാണ് ഒസിസിആര്‍പി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി കുടുംബവുമായി ദീർഘകാല ബിസിനസ് ബന്ധമുള്ള, അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ അനുയായികളായ നാസർ അലി ഷബാൻ അലി, ചാങ് ചുങ്-ലിംഗ് എന്നിവരുടെ പേരിലുള്ള ഓഫ്‌ഷോർ കമ്പനികൾ വഴിയാണ് സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തത്. വിനോദ് അദാനിക്ക് കീഴിലുള്ള കമ്പനികളാണ് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും ഇവർക്ക് പണം നൽകിയതായി കാണിക്കുന്ന രേഖകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ഗൗതം അദാനിയുടെ അനുയായികളായ നാസർ അലി ഷബാൻ അലി, ചാങ് ചുങ്-ലിംഗ് എന്നിവര്‍ മൗറീഷ്യസിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ച് കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നും ഒസിസിആര്‍പി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒപെക് എന്ന കമ്പനി വഴി നിക്ഷേപം നടത്തിയതെന്നാണ്ഒസിസിആര്‍പി റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യം നിര്‍ണ്ണായകമാണ്. അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിയ്‌ക്കെയാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അദാനിയ്‌ക്കെതിരെ സുപ്രീംകോടതിയുടെ സ്വാധീനിയ്‌ക്കുകയാണ് ലക്ഷ്യം. നേരത്തെ അദാനി ഓഹരി വിപണിയില്‍ നിന്നും വന്‍നിക്ഷേപം സമാഹരിയ്‌ക്കാന്‍ ഒരുങ്ങുമ്പോഴാണ് അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഈ റിപ്പോര്‍ട്ട് വന്നതിന് ശേഷം വീണ്ടും അദാനി ഓഹരികള്‍ വിപണിയില്‍ കനത്ത തിരിച്ചടി നേരിടുകയാണ്. എന്നാല്‍ ഇപ്പോള്‍ ഒസിസിആര്‍പി പുറത്തുവിട്ട റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ കോപ്പി തന്നെയാണെന്ന് അദാനി വിമര്‍ശിക്കുന്നു. അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഒസിസിആര്‍പിയെ ഉപയോഗിക്കുകയാണെന്നും അദാനി ആരോപിച്ചു. ഒസിസിആര്‍പിയില്‍ ഒരു സംഘം വിദേശ മാധ്യമപ്രവര്‍ത്തകരും അംഗങ്ങളാണ്. ചാങ്ങിന്റെയും അഹ്‌ലിയുടെയും നിക്ഷേപത്തിനുള്ള പണം അദാനി കുടുംബത്തിൽ നിന്ന് വന്നതിന് തെളിവുകളൊന്നുമില്ല.
നേരത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്തതിന്റെ ദുഷ്പേരുള്ള വ്യവസായി ആണ് ജോര്‍ജ്ജ് സോറോസ്. അദാനിയുമായുള്ള ബന്ധത്തിന് മോദി മറുപടി പറയേണ്ടിവരുമെന്ന പ്രസ്താവന നടത്തിയ വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്. ഇതിന് വേണ്ട വ്യാജരേഖകള്‍ ചമയ്‌ക്കാനുള്ള ശ്രമത്തിലാണ് ഒസിസിആര്‍പിയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ജേണലിസ്റ്റുകള്‍. രാഹുല്‍ ഗാന്ധി യുഎസിലും യുകെയിലും വാര്‍ത്താസമ്മേളനം നടത്താന്‍ സഹായം നല്‍കുന്നതും ജോര്‍ജ്ജ് സോറോസ് തന്നെയാണ്. നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: