ചെന്നൈ: മോദി തമിഴ്നാടിന് ഒന്നും ചെയ്തില്ലെന്ന സ്റ്റാലിന്റെ വിമര്‍ശനത്തിന് 13 പേജുള്ള ധവളപത്രത്തിലൂടെ തിരിച്ചടി നല്കി അണ്ണാമലൈ. 13 പേജുള്ള ഈ ധവളപത്രത്തില്‍ മോദി കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ തമിഴ്നാടിന് നല്കിയ 10.74 ലക്ഷം കോടി രൂപയുടെ സഹായങ്ങള്‍ എന്തൊക്കെ എന്ന് അണ്ണാമലൈ അക്കമിട്ട് നിരത്തുന്നു.
TN CM Thiru @mkstalin claimed that TN has been deprived of benefits in the last 9 years of our Hon PM Thiru @narendramodi avl’s government & as promised, we wish to refute him with a white paper to prove that he is wrong, as always.
The hallmark of the DMK’s ecosystem is lies &…
— K.Annamalai (@annamalai_k) August 30, 2023
മോദി തമിഴ്നാടിന് കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ നല്കിയ 10.76ലക്ഷം കോടിയുടെ സഹായങ്ങള്‍ എന്തൊക്കെ? അണ്ണാമലൈ പുറത്തിറക്കിയ ഇംഗ്ലീഷിലുള്ള ധവളപത്രം കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://tamilnadu.bjp.org/wp-content/uploads/2023/08/Book-English-1.21-MB.pdf
എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം, റോഡുകള്‍, മുദ്ര ലോണ്‍, വിദ്യാഭ്യാസം, കോവിഡ് വാക്സിന്, ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍, ഭീമ യോജന, ജന്‍ ഔഷധി കേന്ദ്രങ്ങള്‍, എംപി ഫണ്ടുകള്‍,ഫിഷറീസ്, ഇടത്തരം-ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍, കൃഷിക്കാര്‍, പിഎം ഉജ്വല യോജന, ജല്‍ ജീവന് മിഷന്, ഊര്‍ജ്ജം, അന്തോദ്യയ അന്ന യോജന, പഞ്ചായത്തുകള്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന, ഗോത്ര വര്‍ഗ്ഗ ക്ഷേമം, കൃഷി, മൃഗക്ഷേമം, സ്റ്റാര്ട്ടപുകള്, സ്മാര്‍ട്ട് സിറ്റി, താങ്ങുവില തുടങ്ങി വിവിധ മേഖലകളിലായി എത്ര കോടികള്‍ വീതം തമിഴ്നാടിന് കേന്ദ്ര സര്‍ക്കാര്‍ സഹായമായി നല്കി എന്ന് 13 പേജുള്ള ധവളപത്രത്തില്‍ അണ്ണാമലൈ വിശദീകരിക്കുന്നു. ഇംഗ്ലീഷിലും തമിഴിലും ധവളപത്രം ലഭ്യമാണ്.
സ്റ്റാലിന്റെ വിമര്‍ശനങ്ങള്‍ തള്ളിക്കൊണ്ട് അണ്ണാമലൈ എക്സില്‍ പങ്കുവെച്ച കുറിപ്പിലും ഈ ധവളപത്രങ്ങള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: