മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അശരണര്‍ക്കുമായി തിരുവോണ നാളില്‍ സേവാഭാരതി തുടക്കമിട്ട ഓണസദ്യ കാല്‍ നൂറ്റാണ്ടിലേക്ക് കടന്നു. തിരുവോണ ദിവസം ഓണസദ്യ കഴിക്കാതെ ആരും ഉണ്ടാകരുതെന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ദൃഢനിശ്ചയം ലക്ഷക്കണക്കിന് അശരണരുടെ ആശ്രയമായി മാറിയിരിക്കുകയാണ്.
1999 ലാണ് ഓണസദ്യയ്‌ക്ക് തുടക്കം കുറിച്ചത്. 1998 ലെ ഓണനാളില്‍ ആര്‍എസ്എസിന്റെ സാംഘിക് കഴിഞ്ഞുവരുന്ന പ്രവര്‍ത്തകരാണ് രോഗികളുടെ കൂട്ടിരുപ്പുകാര്‍ ഭക്ഷണത്തിന് വേണ്ടി അലഞ്ഞു തിരിയുന്ന കാഴ്ച കണ്ടണ്ടത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ തയാറാക്കിയ ഭക്ഷണം കൊണ്ടുവന്ന് നല്കി. തുടര്‍ന്നാണ് തിരുവോണ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും ഓണസദ്യ നല്കണമെന്ന ദൗത്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. അന്ന് മറ്റൊരു സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ രംഗത്തുണ്ടായിരുന്നില്ല. ഇതിനു തുടര്‍ച്ചയായി നിരവധി സംഘടനകള്‍ ഇപ്പോള്‍ രോഗികള്‍ക്ക് ഭക്ഷണം നല്കാന്‍ രംഗത്ത് വന്നിട്ടുണ്ടണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഓണസദ്യ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി
ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് മുഖ്യാതിഥിയായി. തിരുവോണ ദിവസം കുട്ടനാട്ടിലെ കര്‍ഷകരുടെ പട്ടിണിസമരം ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. നമ്മള്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രതിഫലം കര്‍ഷകര്‍ക്ക് കണ്ണൂനീരൊഴുക്കാനുള്ള അവസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് വാങ്ങിയ അരിക്ക് പ്രതിഫലം നല്‍കിയിട്ടില്ല. നാളെ കോടികള്‍ ചിലവിട്ടാലും അരി കിട്ടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കേരളം ഒറ്റക്കെട്ടായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സദ്യാലയത്തിലെത്തി സുരേഷ്‌ഗോപി ഓണസദ്യയും വിളമ്പി.
ആര്‍എസ്എസ് പ്രാന്തീയ സഹ സേവാ പ്രമുഖ് യു. എന്‍ ഹരിദാസ്, പഴവങ്ങാടി ഗണപതിക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍ ദുര്‍ഗ്ഗാദാസ്, ദേശീയ സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ബി. മനു, മുക്കംപാലമൂട് രാധാകൃഷ്ണന്‍, ലൈലന്‍, എം.എസ് രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, വൈസ് പ്രസിഡന്റ് ഡി.വിജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.ഗോപകുമാര്‍, ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് പി. പ്രസന്നകുമാര്‍, ഡോ.സാബു എന്‍.നായര്‍, ശീവേലി കെ. മോഹനന്‍, എ.എസ് വിക്രമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 11ന് തുടങ്ങിയ ഓണസദ്യ വൈകിട്ട് ആറു മണിയോടെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: