ടോക്യോ: ജപ്പാന്റെ ‘മൂണ്‍ സ്നിപ്പര്‍’ ചന്ദ്ര ദൗത്യം മൂന്നാമത്തെ തവണയും മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് ഇത്തവണ ചന്ദ്ര ദൗത്യം മാറ്റിവച്ചത്. നാസയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും പങ്കാളിത്തത്തോടെ വികസിപ്പിച്ച ഗവേഷണ ഉപഗ്രഹമാണ് തനേഗാഷിമയുടെ തെക്കന്‍ ദ്വീപില്‍ നിന്ന് എച്ച്2-എ റോക്കറ്റില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധുവത്തില്‍ ഇറങ്ങിയത് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. രാജ്യത്തിന്റെ ചെലവ് കുറഞ്ഞ ബഹിരാകാശ പരിപാടിയുടെ സുപ്രധാന നേട്ടമായിരുന്നു ഇത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഒരു പേടകം ഇറക്കുന്ന ആദ്യ രാജമായി ഇന്ത്യ മാറി. ഇതേ മേഖലയില്‍ ഒരു റഷ്യന്‍ ശ്രമം തകര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ വിജയം.
നാസയുടെ ആര്‍ട്ടെമിസ്- 1 എന്ന പേടകത്തില്‍ ഒമോട്ടേനാഷി എന്ന ചാന്ദ്ര പേടകം ഇറക്കാന്‍ ജപ്പാന് നേരത്തേ ശ്രമിച്ചിരുന്നു, പക്ഷേ ദൗത്യം പരാജയപ്പെടുകയായിരുന്നു. ചന്ദ്രനിലെ ഒരു നിര്‍ദ്ദിഷ്ട ലക്ഷ്യത്തിന്റെ 100 മീറ്ററിനുള്ളില്‍ (330 അടി) ലാന്‍ഡ് ചെയ്യാനാണ് ജാക്സ ലക്ഷ്യമിട്ടിരുന്നത്. ചന്ദ്രനില്‍ ലക്ഷ്യ സ്ഥാനത്തിന്റെ 100 മീറ്ററിനുള്ളില്‍ ലാന്‍ഡിങ് നടത്തുകയെന്നതായിരുന്നു ജാക്സയുടെ ‘മൂണ്‍ സ്നിപ്പര്‍’ ദൗത്യത്തിന്റെ പദ്ധതിയുടെ പ്രത്യേകത. സാധാരണ നിരവധി കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ലാന്‍ഡിങ് നടത്തുകയാണ് പതിവ്. വിക്ഷേപണ റോക്കറ്റ് പ്രശ്നങ്ങള്‍ ജപ്പാന് മുന്‍പും നേരിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: