കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കൊച്ചുമകളും യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെയും ആശാ തുഷാറിന്റെയും മകളുമായ ദേവികയും കൊല്ലം മുഖത്തല കണ്ണന്‍സില്‍ ഭരതന് സുരേഷ് ബാബുവിന്റെയും കെ.എസ്. ഗീതയുടെയും മകന് ഡോ. അനൂപും ഇന്നലെ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വിവാഹിതരായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, കേന്ദ്രമന്ത്രി വി. മുരളീധരന് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപ്പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: