ന്യൂദല്‍ഹി: തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി. രാമറാവുവിന്റെ സ്മരണയ്ക്കായി പ്രത്യേക 100 രൂപ നാണയം പുറത്തിറക്കി. എന്‍ടിആര്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്പന ചെയ്ത നാണയം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പ്രകാശനം ചെയ്തത്. എന്‍ടിആര്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിസായിരുന്നു ചടങ്ങ്.
ഇന്ത്യന്‍ സിനിമയെയും സംസ്കാരത്തെയും സമ്പന്നമാക്കിയ ആളാണ് എന്‍.ടി. രാമറാവുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാമായണത്തിലെയും മഹാഭാരതത്തിലെയും പ്രധാന കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം അഭിനയത്തിലൂടെ ജീവന് നല്കി, ആളുകള്‍ എന്‍ടിആറിനെ ആരാധിക്കാന്‍ തുടങ്ങി. പൊതുപ്രവര്ത്തകന് എന്ന നിലയിലും നേതാവെന്ന നിലയിലും കഠിനാധ്വാനത്തിലൂടെ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുല്യമായ ഒരു അദ്ധ്യായം സൃഷ്ടിച്ചതായും രാഷ്ട്രപതി പറഞ്ഞു. എന്‍ടിആറിന്റെ സ്മരണാര്‍ത്ഥം നാണയം പുറത്തിറക്കിയതിന് ധനമന്ത്രാലയത്തെ രാഷ്ട്രപതി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: