കൊച്ചി: സക്ഷമ ഓണക്കാലത്ത് കേരള സമൂഹത്തിന് നല്കിയ നല്ലൊരു സമ്മാനമാണ് മായാത്ത മാരിവില്ല് എന്ന സിനിമയെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി. ആര്‍. ശശിധരന്‍. സക്ഷമ നിര്‍മിച്ച ഹ്രസ്വ ചിത്രം ”മായാത്ത മാരിവില്ല്” കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കാണുന്ന പടമാണ് ഈ സിനിമയെന്നും. ഇതൊരു ഹ്രസ്വ ചിത്രമല്ല, ഇതൊരു കുടുംബ ചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേത്ര ദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കാനും, നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായി ആഗസ്ത് 25 മുതല്‍ സപതംബര്‍ 8 വരെ ഭാരതമെമ്പാടും വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹ്രസ്വ ചിത്ര പ്രദര്‍ശനം നടത്തിയത്. സക്ഷമയുടെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ തിരക്കഥയും സംവിധാനവും സുനിത് സോമശേഖന്‍.
കോര്‍ണിയ തകരാറു മൂലം കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരാളുടെ മരണാനന്തരം അവരുടെ കണ്ണ് ദാനം ചെയ്തു കൊണ്ട് പരിഹരിക്കാന്‍ സാധിക്കുമെന്നതാണ് സിനിമയുടെ പ്രമേയം.
ഇടപ്പള്ളി വനിത-വിനീത സിനി കോംപ്ലക്‌സിലായിരുന്നു ആദ്യ പ്രദര്‍ശനം. സക്ഷമയുടെ ദേശീയ സംസ്ഥാന നേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: