ചെന്നൈ: തിരുപ്പൂരിലെ സ്‌കൂളില്‍ ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രതിഷേധം. ഉണ്ടാക്കിയ ഭക്ഷണം ഭൂരിഭാഗം കുട്ടികളും കഴിച്ചില്ല. കുട്ടികളുടെ ടിസി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍. സംസ്ഥാനത്ത് ജാതി-വര്‍ണ വിവേചനങ്ങളില്ലെന്ന് ഡിഎംകെ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് ദളിതര്‍ക്ക് നേരെ തുടര്‍ച്ചയായ അധിക്ഷേപമുണ്ടാകുന്നത്.
തിരുപ്പൂരിലെ വള്ളിപ്പുറം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളുകളില്‍ വലിയ പ്രചാരം നല്കിയാണ് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങിയത്. യുവതി ഭക്ഷണം ഉണ്ടാക്കിയെന്ന കാരണത്താല്‍ ആകെയുള്ള 44 കുട്ടികളില്‍ 12 പേര്‍മാത്രമാണ് ഭക്ഷണം കഴിച്ചത്. മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്നാണ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നത്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കളില്‍ ഭൂരിഭാഗം പേരും ടിസി ആവശ്യപ്പെട്ട് രംഗത്തുവന്നത്.
തമിഴ്‌നാട്ടില്‍നിന്ന് നേരത്തെയും സമാനമായ രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുമ്പ് അവിനാഷി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിനെതിരെ ഒരുസംഘം ആളുകള്‍ സ്‌കൂള്‍ ആക്രമിക്കുകയും ജീവനക്കാരിയെ തടഞ്ഞുവയ്‌ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: