തൃശ്ശൂർ: ഓണക്കാലമായതോടുകൂടി തമിഴ്നാട്ടിൽ നിന്നും ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വ്യാജ മദ്യം ഒഴുകുന്നതായി റിപ്പോര്‍ട്ട്. കോയമ്പത്തൂരിൽ നിന്നും ശേഖരിക്കുന്ന സ്പിരിറ്റ് അതിർത്തി വഴി പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കടത്തുന്നത്.
തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം മുനക്കക്കടവിൽ നിന്നും 26.5 ലിറ്റർ വ്യാജ മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ.മദ്യവും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചു. കടപ്പുറം മുനയ്ക്കകടവിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വ്യാജ മദ്യമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തിൽ കടപ്പുറം അഴിമുഖം സ്വദേശി ഉണ്ണികോച്ചൻ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഹരിയാനയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 96 കുപ്പി മദ്യം കോഴിക്കോട് നിന്നും പിടിച്ചെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഹരിയാനയിൽ മാത്രം വിൽപ്പന അനുമതിയുള്ള മദ്യം പിടിച്ചെടുത്തത്. ഓണത്തോട് അനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് മദ്യം പിടികൂടിയത്.
കോഴിക്കോട് എക്സൈസും ജില്ലാ ഡോഗ് സ്ക്വാഡും റെയിൽവെ പ്രൊട്ടക്ഷൻ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം. സംഭവത്തിൽ എക്സൈസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: