ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി .സംവിധായകന് ലിജീഷ് മുല്ലേഴത്തിന്റെ മര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
ആരോപണത്തിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ.എം. സുന്ദരേശ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷാഭേദം ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. അവാര്‍ഡ് നിര്‍ണയ ഘട്ടത്തില്‍ ചലച്ചിത്ര അക്കാദമിയും ചെയര്‍മാനും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് ജൂറി അംഗങ്ങള്‍ തന്നെ വ്യക്തമാക്കിയതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സമഗ്ര അന്വേഷണം വേണമെന്ന് ലിജീഷ് മുല്ലേഴത്തിന്റെ അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: