Categories: Sports

യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

വനിതാ സിംഗിള്‍സില്‍, ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗ സ്വിറ്റെക് ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ഇറങ്ങും

Published by

ന്യൂയോര്‍ക്ക്: സീസണിലെ നാലാമത്തെയും അവസാനത്തെയും ഗ്രാന്‍സ്ലാമായ യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് ന്യൂയോര്‍ക്കില്‍ തുടക്കമാകും.

വനിതാ സിംഗിള്‍സില്‍, ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗ സ്വിറ്റെക് ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ഇറങ്ങും. ഇഗ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സ്വീഡന്റെ റെബേക്ക പീറ്റേഴ്‌സണെ നേരിടും.

പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് മത്സരിക്കും. 2023 വിംബിള്‍ഡണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ച സ്‌പെയിനിന്റെ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസാണ് മത്സരത്തിലെ ടോപ് സീഡ്. ജര്‍മ്മനിയുടെ ഡൊമിനിക് കോഫെറിനെയാണ് അല്‍കാരാസ് ആദ്യ മത്സരത്തില്‍ നേരിടുന്നത്.വീനസ് വില്യംസ്, ആന്‍ഡി മറെ എന്നിവരും മത്സരിക്കുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by