പുതുക്കാട്: ഓണത്തിന് മലയാളത്തനിമയുള്ള ഓണത്തപ്പനെ നിര്‍മിച്ച് നല്‍കുകയാണ് ചിറ്റിശേരിയിലെ പട്ടത്തുപറമ്പില്‍ മോഹനന്. ഓട്ടുകമ്പനി ജീവനക്കാരനായ ഈ 62 കാരന് എല്ലാ വര്‍ഷവും കമ്പനിയില്‍ നിന്ന് നാലു മാസം ലീവെടുത്താണ് കളിമണ്ണില്‍ തൃക്കാക്കരയപ്പന്മാരെ ഉണ്ടാക്കുന്നത്. ഭാര്യ രാധാമണിയും മക്കളും സഹായത്തിനുണ്ടാകും. വീടിനോട് ചേര്‍ന്ന ഷെഡിലാണ് നിര്‍മാണം. ഇക്കൊല്ലം 4500 ഓണത്തപ്പനുകള് ഉണ്ടാക്കി. ഉത്രാട ദിവസവും കച്ചവടം ഉണ്ടാകും.
ചാലക്കുടി, മൂഴിക്കുളം, ആലുവ, കൊടുങ്ങല്ലൂര്‍, കുന്ദംകുളം തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലാണ് വില്‍ക്കുന്നത്. വാടാനപ്പിള്ളി, തൃപ്രയാര്‍ ഭാഗങ്ങളിലേക്കാണ് കൂടുതല്‍ വില്പന നടക്കാറുള്ളത്. 29 മുതല്‍ 9 ഇഞ്ച് വരെ വലിപ്പമുള്ള തൃക്കാക്കരയപ്പന്മാര് മോഹനന്റെ യദുകൃഷ്ണ പോട്ടറീസിലുണ്ട്. ചിറ്റിശേരിയിലെ ഓട്ടുകമ്പനികളില്‍ നിന്ന് വാങ്ങുന്ന കളിമണ്ണാണ് ഉപയോഗിക്കുന്നത്. ശാസ്ത്രീയ വിധിപ്രകാരം ഉണ്ടാക്കുന്ന ഓണത്തപ്പന് വിവിധ ഡിസൈനുകളും വര്‍ണങ്ങളും നല്കി മനോഹരമാക്കിയിട്ടുണ്ട്. കളിമണ്ണിന്റെ ലഭ്യതക്കുറവും കൂടിയ വിലയും ഓണത്തപ്പന് നിര്‍മ്മാണത്തിലെ പ്രതിസന്ധിയാണെന്ന് ഈ രംഗത്ത് രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മോഹനന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: