ചെറുതുരുത്തി: ഹിന്ദുക്കള്‍ ഇനിയെങ്കിലും ഉറക്കം വിട്ടുണര്‍ന്നില്ലെങ്കില്‍ കേരളം മറ്റൊരു കാശ്മീരാകുന്നത് നമുക്ക് കണേണ്ടിവരുമെന്ന് അഡ്വ. കൃഷ്ണരാജ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ചെറുതുരുത്തിയില്‍ നടന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളില്‍ കാവിക്കൊടി കെട്ടാന്‍ പാടില്ലെന്ന് തിട്ടൂരമിറക്കുന്ന പോലീസാണ് ഇവിടെയുള്ളതെന്നും, നമ്മുടെ ആചാരങ്ങള്‍ നിലനിര്‍ത്താനായി ഇന്നിവിടെ കാണിക്കുന്ന ആവേശം തുടര്‍ന്നും ഉണ്ടാവണമെന്നും, അടുത്ത തലമുറയ്ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം നമ്മള് നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേശോത്സവം സ്വാഗതസംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണന് വരവൂര്‍ അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന അധ്യക്ഷനും, ചലചിത്ര സംവിധായകനുമായ വിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുക്കള്‍ ഇല്ലാതാകണമെങ്കില്‍ ക്ഷേത്രങ്ങള്‍ നശിക്കണമെന്നും, അതിനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ക്ഷേത്ര ക്ഷേമ സമിതികള്‍ പിടിച്ചെടുത്ത് ആചാരങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുകയാണന്നും, ഇപ്പോള്‍ ക്ഷേത്രങ്ങള്ക്കുള്ളിലിരുന്ന് കള്ളും, മാംസവും ഉപയോഗിച്ച് ദേവചൈതന്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരം മഠാധിപതി സ്വാമി നിഖിലാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് വൈസ് പ്രസി. ജയന് വരവൂര്‍, ബജരംഗ്ദള്‍ ജില്ലാ സുരക്ഷാ പ്രമുഖ് അരുണ്‍ അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: