തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ന്റെ ഭൂരിഭഗം ശാസ്ത്ര ദൗത്യ ലക്ഷ്യങ്ങളും ഇപ്പോള്‍ സാക്ഷാത്കരിക്കാന്‍ പോകുകയാണെന്നും ഐഎസ്ആര്‍ഒ സംഘം അടുത്ത 13-14 ദിവസത്തേ ആവേശത്തോടെയാണ് നോക്കികണുന്നതെന്നും ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
മിക്ക ശാസ്ത്രീയ ദൗത്യ ലക്ഷ്യങ്ങളും ഇപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ പോകുകയാണ്. ലാന്‍ഡറും റോവറും എല്ലാം സ്വിച്ച് ഓണ്‍ ചെയ്തിരിക്കുന്നു. ലഭിക്കുന്ന എല്ലാ വിവരങ്ങളും ശുഭപ്രതീക്ഷയാണ് നല്ക്കുന്നത്. എന്നാല്‍ വരുന്ന 14 ദിവസങ്ങളില്‍ ഞങ്ങള്‍ ചന്ദ്രനില്‍ നിന്നുള്ള ധാരാളം ഡാറ്റയുടെ നിരീക്ഷണം തുടരും. അങ്ങനെ ചെയ്യുമ്പോള്‍ ശാസ്ത്രത്തില്‍ നല്ലൊരു മുന്നേറ്റം നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ അടുത്ത 13-14 ദിവസത്തേക്ക് ഞങ്ങള്‍ ആവേശത്തോടെ നോക്കുകയാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
ചന്ദ്രയാന്‍3 വിജയകരമായി ചന്ദ്രനില്‍ ഇറക്കിയതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ നിയന്ത്രണ കേന്ദ്രം സന്ദര്‍ശിച്ചതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍3 വിജയകരമായി ചന്ദ്രനില്‍ ഇറക്കിയതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശനിയാഴ്ച കണ്ട്രോള് സെന്ററില്‍ നടത്തിയ സന്ദര്‍ശനത്തിലും ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Kerala: ISRO chief S Somanath says, "We are extremely happy with the successful landing of Chandrayaan-3 on the Moon…Most of the scientific mission objectives are going to be met…I understand that all the scientific data is looking very good. But we will continue to… pic.twitter.com/CQA44bqNhI
— ANI (@ANI) August 26, 2023
ശനിയാഴ്ച രാവിലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാനില്‍ പങ്കെടുത്ത ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: