ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ എത്യോപ്യയുടെ അമാനെ ബെറിസോ ഷാങ്കുലെ സ്വര്‍ണം നേടി. 2:24.23 സമയത്തിലാണ് ബെറിസോ ഒന്നാമതെത്തിയത്. മറ്റൊരു എത്യോപ്യന്‍ താരം തന്നെയാണ് ഫൈനലില്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഗോട്ടിട്ടോം ഗിബ്രെസ്ലെയ്സ് ആണ് വെള്ളി നേടിയത്. ഇരുവരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 2:24.34 സമയത്തിലാണ് ഗിബ്രെസ്ലെയ്സ് ഫിനിഷ് ചെയ്തത്.
മൊറോക്കോയുടെ ഫാത്തിമ എസ്സഹ്റ ഗര്ദാദി ആണ് മൂന്നാമതെത്തി വെങ്കലം നേടിയത്. 2:25.17 ആണ് താരത്തിന്റെ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: