തിരുവനന്തപുരം: കരുവന്നൂര്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനെ പിന്തുണയ്ക്കുന്ന സിപിഎം സമീപനം കേരളത്തിലെ ജനങ്ങളെ പരിഹസിക്കലാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സഹകരണ മേഖലയില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിലേത്. ഈ തട്ടിപ്പില്‍ പങ്കാളിയായ വ്യക്തിയാണ് നിരവധി പരാതികള്‍ ലഭിച്ചിട്ടും അതിലൊന്നും ഒരു നടപടിയും സ്വീകരിക്കാതെ സഹകരണ മന്ത്രിയായി ഭരിച്ചത്. ഇ ഡി നടപടിയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യാം. അതിനു പകരം ഇരവാദം കൊണ്ട് അധികകാലം ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ല, വി. മുരളീധരന് പറഞ്ഞു.
തൊഴിലാളി നേതാവ് എന്ന് പറയുന്ന ആള്‍ക്ക് ലക്ഷങ്ങളുടെ സമ്പാദ്യവും ബാങ്ക് ബാലന്‍സും എങ്ങനെ വന്നു എന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എന്ത് കൊണ്ട് ഇത് വെളിപ്പെടുത്തിയില്ല എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
മാസപ്പടി വിഷയത്തില്‍ നികുതി അടച്ചിട്ടുണ്ടെന്നാണ് എം.വി. ഗോവിന്ദന് പറയുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്നും മാസം തോറും പണം വാങ്ങിയ ചോദ്യത്തിന് എന്ത് കൊണ്ട് സിപിഎം ഉത്തരം നല്‍കുന്നില്ല. എന്നാല്‍ നികുതി അടച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ് ജനങ്ങളെ പരിഹസിക്കലാണ് എം.വി.ഗോവിന്ദന് നടത്തുന്നതെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: