തിരുവനന്തപുരം: പേട്ടയില്‍ സിപിഎം ഭീഷണിയെ തുടര്‍ന്ന് പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. നേരത്തേ സ്ഥലം മാറ്റിയ എസ്‌ഐമാരായ എം.അഭിലാഷ്, എസ്.അസീം ഡ്രൈവര്‍ മിഥുന്‍ എന്നിവരെ തിരികെ പേട്ട സ്‌റ്റേഷനില്‍ നിയമിച്ചു. വകുപ്പുതല അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കമ്മീഷണര്‍ സി.എച്ച്.നാഗരാജുവാണ് ഇവരുടെ സ്ഥലംമാറ്റം റദ്ദാക്കിയത്.
ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പേട്ട എസ്‌ഐ അഭിലാഷ് പിഴ ചുമത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറിയാണ് നിധിന്‍. പിന്നാലെ സ്‌റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയോട് തട്ടിക്കയറി. ഇതേ തുടര്‍ന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. നടുറോഡിൽ പോലിസും- പ്രവർത്തരുമായി കൈയാങ്കളിയും അസഭ്യവർഷവുംവരെയുണ്ടായി.സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയെത്തി പോർ വിളി നടത്തി. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്. ഈ സംഭവത്തിലാണ് പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
വ്യാപക എതിർപ്പിനെ തുടർന്നാണ് നടപടി തിരുത്തിയത്. പോലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ പോലീസ് തൊട്ടിട്ടില്ല. സ്‌റ്റേഷനുള്ളില്‍ വച്ച് എസ്‌ഐ അഭിലാഷ് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് കമ്മീഷണര്‍ക്ക് ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതിലും അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: