Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോരാട്ട വീര്യത്തിന്റെ പ്രജ്ഞാനന്ദം

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പ്രജ്ഞാനന്ദയുടെ കുതിപ്പിന് പിന്നില്‍ അസംഖ്യം മനുഷ്യരുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2023, 05:37 am IST
in Editorial

പ്രജ്ഞാനന്ദയുടെ ചരിത്രം കുറിച്ച പ്രകടനം കണ്ടുകൊണ്ടാണ് അസര്‍ബെയ്ജാനിലെ ബാക്കുവില്‍, ഫിഡെ ചെസ് ലോകകപ്പിന് സമാപനമായത്. ഫൈനലിലെ ടൈബ്രേക്കറില്‍ പരാജയപ്പെട്ടെങ്കിലും ചെസ് ലോകം ഏറെ പ്രതീക്ഷയോടെയാണ് പ്രജ്ഞാനന്ദയുടെ കളി നോക്കിക്കണ്ടത്. ഭാവിയിലെ ചെസ് ലോകം അടക്കിവാഴാന്‍ പോകുന്നത് ഈ പതിനെട്ടുകാരനായിരിക്കുമെന്നുവരെ പല വിഖ്യാത ചെസ് താരങ്ങളും പറഞ്ഞുകഴിഞ്ഞു. ഫൈനലില്‍ പ്രജ്ഞാനന്ദ ടൈബ്രേക്കറില്‍ പരാജയപ്പെട്ടത് ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വേയുടെ മാഗ്നസ് കാള്‍സനോടാണ്. 12 വര്‍ഷമായി ലോക ഒന്നാംറാങ്ക് നിലനിര്‍ത്തുന്ന ചെസ്സ് രാജാവാണ് കാള്‍സണ്‍. കലാശക്കളിയിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചതോടെതന്നെ ഒരു കാര്യം വ്യക്തമായി. ആ രാജാവില്‍ നിന്ന് ഏറെയൊന്നും അകലെയല്ല ചെന്നൈയില്‍ നിന്നുള്ള പയ്യന്‍ പ്രജ്ഞാനന്ദ. ടൈബ്രേക്കര്‍ ഒരു ഞാണിന്‍മേല്‍ക്കളിയാണ്. അവിടെ ഭാഗ്യവും വല്ലാത്ത കളികളിക്കും. കാള്‍സന്റേതു നൂറുശതമാനം വിജയമോ പ്രജ്ഞാനന്ദയുടേത് നൂറുശതമാനം തോല്‍വിയോ അല്ലെന്നര്‍ഥം. റാപ്പിഡ് ചെസിന്റെ ചടുലതയിലും പ്രജ്ഞാനന്ദ സമ്മര്‍ദത്തിനടിപ്പെട്ടില്ലെങ്കിലും കാള്‍സന്റെ പരിചയസമ്പത്ത് നിര്‍ണായകമായി. രണ്ട് ടൈബ്രേക്ക് ഗെയിമുകളില്‍ ഒരുജയവും സമനിലയുമായി നോര്‍വേ താരം ആദ്യലോകകപ്പ് കിരീടം സ്വന്തമാക്കി. അഞ്ച് തവണ ലോക ചാമ്പ്യനായെങ്കിലും ലോകകപ്പ് കാള്‍സനില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. 47 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണ്‍ ടൈബ്രേക്കറിലെ ആദ്യ ഗെയിമില്‍ പ്രജ്ഞാനന്ദയെ തോല്‍പ്പിച്ചത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ലോകകപ്പ് നേടുന്ന ഇന്ത്യന്‍ താരമെന്ന ഖ്യാതി കൈയകലത്തില്‍ നഷ്ടമായെങ്കിലും പ്രജ്ഞാനന്ദയ്‌ക്കുമുന്നില്‍ വേണ്ടത്ര സമയമുണ്ട്. തലയുയയര്‍ത്തിയാണ് രമേഷ്ബാബു പ്രജ്ഞാനന്ദ എന്ന 18കാരന്‍ മടങ്ങുന്നത്. ലോകകപ്പില്‍ കാണിച്ച പോരാട്ടവീര്യത്തിന്റേയും വെട്ടിപ്പിടിച്ച വിജയങ്ങളുടേയും മുന്നില്‍ കാലിടറി വീണത് ലോക ചെസ്സിലെ സൂപ്പര്‍ താരങ്ങളാണ്.

ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച പ്രജ്ഞാനന്ദ രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ മാക്‌സിമെ ലഗാര്‍ഡെയെയും മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഡേവിഡ് നവാരയെയും നാലാം റൗണ്ടില്‍ ലോക റാങ്കിങ്ങില്‍ രണ്ടാമതുള്ള അമേരിക്കയുടെ ഹികാരു നകാമുറയെയും തോല്‍പ്പിച്ചു. അഞ്ചാം റൗണ്ടില്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫെറങ്ക് ബര്‍കെസിനെയും കീഴടക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൈബ്രേക്കറിലൂടെ ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസിയെയും സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയേയും മറികടന്നു. സെമി പോരാട്ടവും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ആദ്യ രണ്ട് ഗെയിമും സമനിലയില്‍ പിരിഞ്ഞതോടെ കളി ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിലെ ആദ്യ രണ്ട് ഗെയിമും സമനിലയില്‍ പിരിഞ്ഞെങ്കിലും മൂന്നാം ഗെയിമില്‍ പ്രജ്ഞ നിര്‍ണായക വിജയം സ്വന്തമാക്കി. നാലാം ഗെയിം സമനിലയില്‍ കലാശിച്ചതോടെ വിശ്വനാഥന്‍ ആനന്ദിനുശേഷം ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ താരം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തി. ഫൈനല്‍ പ്രവേശനത്തോടെ, അടുത്ത ലോകചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യന്‍ ലിങ് ഡിറന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ കളിക്കാനുള്ള യോഗ്യതയും പ്രജ്ഞാനന്ദ സ്വന്തമാക്കി.

ലോകകപ്പില്‍ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍ ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ താരങ്ങളാണ് മത്സരിക്കാനിറങ്ങിയത്. ഇതില്‍ നാല് പേര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു എന്നതും ഇന്ത്യന്‍ ചെസിന്റെ കുതിപ്പിനെ വ്യക്തമാക്കുന്നു. വരുംനാളുകളില്‍ ലോക ചെസ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ലോകകപ്പ് അതിന് അടിവരയിട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വനിതാ ഗ്രാന്‍ഡ്മാസ്റ്ററായ സഹോദരി വൈശാലിക്കൊപ്പം ചെസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ച പ്രജ്ഞാനന്ദയുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. പത്താം വയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററും 12-ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററുമായി. രാജ്യത്തെ പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററെന്ന റെക്കോഡ് ഇപ്പോഴും പ്രജ്ഞാനാനന്ദയുടെ പേരിലാണ്. പതിനാറാം വയസ്സില്‍ കാള്‍സനെ തോല്‍പ്പിച്ച് ചെസ് ലോകത്തെ അമ്പരപ്പിച്ചു. ബുദ്ധിയും ഏകാഗ്രതയും സമന്വയിപ്പിച്ച് കളിക്കേണ്ട ചെസ്സില്‍ മൂന്ന് തവണ പ്രജ്ഞയ്‌ക്ക് മുന്നില്‍ കാള്‍സണ്‍ അടിയറവു പറഞ്ഞിട്ടുണ്ട്. എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടിക്കാണാനും അതിനനുസരിച്ച് നീക്കള്‍ മെനയാനുമുള്ള കഴിവ് പ്രജ്ഞയെ മറ്റുള്ളവരില്‍ നിന്ന് കുറച്ചെങ്കിലും വേറിട്ടുനിര്‍ത്തുന്നുണ്ട്. ഈ ലോകകപ്പില്‍ തന്നെ ആ കഴിവ് പലതവണ കാണുകയും ചെയ്തു.

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പ്രജ്ഞാനന്ദയുടെ കുതിപ്പിന് പിന്നില്‍ അസംഖ്യം മനുഷ്യരുണ്ട്. പോളിയോ തളര്‍ത്തിയ പിതാവ് രമേഷ് ബാബുവിന്റെയും ജയത്തിലും തോല്‍വിയിലും മകനെ ചേര്‍ത്തുപിടിച്ച് എല്ലാ മത്സരവേദിയിലും അനുഗമിച്ചുകൊണ്ടിരിക്കുന്ന അമ്മ നാഗലക്ഷ്മിയുടെയും പിന്തുണ എടുത്തുപറയാം. ലോകകപ്പിലെ മിന്നുന്ന പ്രകടനം പ്രജ്ഞാനന്ദയ്‌ക്കും ഇന്ത്യക്കും ലോകചെസ്സില്‍ വരാനിരിക്കുന്ന സുവര്‍ണകാലത്തേയ്‌ക്കു വിരല്‍ ചൂണ്ടുന്നു.

Tags: indiaPraggnanandhaaFIDE World Chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.