വാഷിങ്ടണ്‍: മണിപ്പൂര്‍ കലാപം മതാധിഷ്ഠിത അക്രമമെന്നതിന് തെളിവുകളില്ലെന്ന് അമേരിക്ക ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസിന്റെ (എഫ്‌ഐഐഡിഎസ്) റിപ്പോര്‍ട്ട്.
ചരിത്രപരമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍, ഗോത്ര സമുദായങ്ങള്‍ക്കിടയിലുള്ള വിള്ളലുകള്‍, ലഹരിവസ്തുക്കള്‍, സായുധ കലാപം എന്നിവയാണ് മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് കാരണമായത്. കൂടാതെ, വിദേശ ശക്തികളുടെ ഇടപെടലും തള്ളിക്കളയാനാകില്ലെന്ന് എഫ്‌ഐഐഡിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എല്ലാ നടപടികളും കൈക്കൊണ്ടു. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്കാനായും എല്ലാവിധ സഹായ സൗകര്യങ്ങളുമൊരുക്കി.
ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കലാപം മതാധിഷ്ഠിത അക്രമമെന്നതിന് തെളിവില്ല. മറിച്ച് വംശീയ വിഭജനം, ചരിത്രപരമായ അവിശ്വാസം, ഗോത്രങ്ങള്‍ തമ്മിലുള്ള മത്സരം എന്നിവയാണ് കലാപത്തിന് കാരണമായിരിക്കുന്നത്.
ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ വിവിധ ഭീകരവാദ സംഘങ്ങള്‍ മുതലെടുക്കുകയായിരുന്നു. തോക്കെടുത്ത് അവര്‍ സ്വയം പുനരുജ്ജീവനത്തിന് ശ്രമിച്ചു. മ്യാന്‍മറിലൂടെയുള്ള ലഹരിവസ്തുക്കളുടെ കയറ്റുമതി ലക്ഷ്യമിടുന്ന മാഫിയകള്‍ ആയുധങ്ങളും ഫണ്ടും നല്കി ഭീകരരെ പിന്താങ്ങി. ഇത് കലാപം ആളിക്കത്തിച്ചു. അതുകൊണ്ടു തന്നെ മണിപ്പൂരില്‍ വിദേശ ഇടപെടല്‍ നടന്നിട്ടുണ്ട് എന്നത് തള്ളിക്കളയാന്‍ കഴിയില്ല.
കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്തെ സ്ഥിതി ശാന്തമായെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസ്യത വന്നിട്ടില്ല. കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്വദേശം വിട്ട് പോയവര്‍ അവിടേക്ക് തിരികെയെത്തുന്നതിനോട് വിമുഖത കാട്ടുകയാണ്.
ജനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കേണ്ടതുണ്ട്. അതിനായി ചര്‍ച്ചകള്‍ നടത്തണം, വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്‌ക്കണം. ഇതവരുടെ മുന്നോട്ടുള്ള ജീവിതത്തിന് സഹായകമാകുമെന്നും എഫ്‌ഐഐഡിഎസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: