ന്യൂദല്‍ഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപ്പിച്ചു. പുഷ്പ്പ എന്ന സിനിമയില്‍ അഭിനയിച്ചതിന് അല്ലു അര്ജ്ജുന് മികച്ച നടനായപ്പോള്‍. ഗംഗുഭായികത്തേവാഡി സിനിമയില്‍ അഭിനയിച്ചതിന് ആലിയ ഭട്ടിനും മിലി ചിത്രത്തില്‍ അഭിനയിച്ചതിന് കൃതി സനോണിനും മികച്ച നടി അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രം ഹിന്ദിയില്‍ മാധാവന് അഭിനയിച്ച റോക്കെട്ട്രി.
മികച്ച സംവിധായകന് നിഖില്‍ മഹാജനാണ്. മികച്ച സഹനടി പല്ലവി ജോഷിയും മികച്ച സഹനടന്‍ പങ്കജ് ത്രിപാഠിയുമാണ്. മികച്ച ഗായിക ശ്രേയ ഘോഷാല്‍, മികച്ച ഗായകന് കാലഭൈരവ. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്കാരം ഗാന്ധി ആന്‍ഡ് കമ്പനി എന്ന സിനിമയ്ക്ക് ലഭിച്ചു.
മികച്ച മികച്ച നാഷ്ണല്‍ ഇന്ഗ്രറ്റി ചിത്രമായി കശ്മീരി ഫയല്‍സ്. മികച്ച പോപ്പുലര്‍ ചിത്രമായി ആര്‍ആര്‍ആര്‍. മികച്ച മലയാളം സിനിമ അവാര്‍ഡ് ഹോമനു ലഭിച്ചു. ഹോം സിനിമയ്ക്ക് അഭിനയത്തിന് ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കടൈസി വ്യവസായി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രി നല്ലന്ദിക്കും പ്രത്യേക ജ്യൂറി പുരസ്കാരം ലഭിച്ചു.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമായ ഇന്ദിരഗാന്ധി അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡെബ്യു ഫിലിം ഡയറക്ടര്‍, മേപ്പടിയാന്
സിനിമയുടെ സംവിധായകന് വിഷ്ണു മോഹനു ലഭിച്ചു. പുഷ്പ എന്ന് സിനിമയിലെ പാട്ടുകള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ദേവി ശ്രീ പ്രസാദിന് ലഭിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം എം.എം..കീരവാണിക്കും ലഭിച്ചു.
മികച്ച എന്വിയോണ്മെന്റ് കോണ്‍വര്‍സേഷന്‍/ പ്രിസര്‍വേഷന്‍ സിനിമ ആവാസവ്യൂഹം എന്ന സിനിമയ്ക്കാണ് ലഭിച്ചത്. മികച്ച ഹിന്ദി സിനിമ സര്‍ദാര്‍ ഉദ്ദം. 777 ചാര്‍ളിക്ക് മികച്ച കന്നട സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രം മലയാളം സിനിമായ മൂന്നാം വളവിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: