കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കളമശേി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പിന്റെ പട്ടികയില്‍ പേരുണ്ടായിരുന്ന സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ നേതാക്കളുടെ പേരും ഹര്‍ജിയിലുണ്ട്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഒരു സേവനവും നല്‍കാതെയാണ് സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി കൈപ്പറ്റിയത്. ഇത് അധികാര ദുര്‍വിനിയോഗമാണ്. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ഒന്നാം എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം എതിര്‍ കക്ഷി.
മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നേരത്തേ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി എടുക്കാന്‍ വിജിലന്‍സ് തയാറാകത്തിനേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: