പുതുപ്പള്ളി: കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായ സതിയമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
സതിയമ്മയ്ക്ക് കിട്ടുന്ന 8000 രൂപകൊണ്ടാണ് അവരുടെ കുടുംബം കഴിയുന്നത്. രാഷ്ട്രീയ വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും പേരിലാണ് സതിയമ്മയുടെ ജീവിതം വഴിമുട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദയയും ഇല്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് കേരളം അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും വി.ഡി. സതീശന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: