ന്യൂഡൽഹി: നടനും ബിജെപി ദേശിയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് തിരുവനന്തപുരത്തെ തിരക്കേറിയ ഈഞ്ചക്കൽ ജംഗ്‌ഷനിലെ NH-66-ലെ തിരക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാലതാമസം ശ്രദ്ധയിൽപെടുത്തി. ഈഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതം നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നതിനാൽ ഈ പദ്ധതി എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കൃഷ്ണകുമാർ ഗഡ്കരിയോട് അഭ്യർത്ഥിച്ചു. ഈഞ്ചക്കൽ ജംഗ്ഷനിൽ മേൽപ്പാലമോ അടിപ്പാതയോ ഇല്ലാത്തത് ദിവസേനയുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നു, തൽഫലമായി, വാഹനമോടിക്കുന്നവർ നീണ്ട കാത്തിരിപ്പ് സമയം സഹിക്കുന്നു, തിരക്കുള്ള സമയങ്ങളിൽ സ്ഥിതി കൂടുതൽ വഷളാക്കുന്നു. വലിയ ഗതാതകുരുക്കിന്റെ മറ്റൊരു ദൂഷ്യം ഭീമമായ ഇന്ധന ചെലവാണ്. മേൽപാലം യാഥാർഥ്യമാകുന്നതോടു കൂടി ആ മേഖലയിലും വാഹനഉടമകൾക്ക് ആശ്വാസം ലഭിക്കുന്നതാണെന്നും കൃഷ്ണകുമാർ മന്ത്രിയെ അറിയിച്ചു.
NHAI പദ്ധതികൾ എല്ലാംതന്നെ സമയബന്ധിതമായി തന്നെ പൂർത്തീകരിക്കാനാണ് കേന്ദ്ര സർക്കാർ നയം എന്ന് മന്ത്രി ഗഡ്കരി പറഞ്ഞു. NHAI പ്രാദേശിക ഓഫീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് മന്ത്രി പരിശോധിക്കുകയും കേരളത്തിലെ NHAI പ്രാദേശിക ഓഫീസിൽ ചാർജുള്ള ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച മന്ത്രി, എത്രയും പെട്ടന്ന് മേൽപാലം നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചു പദ്ധതി പൂർത്തീകരിച്ചു തനിക്ക് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: