ബംഗളുരു : ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാന്‍ 3 ബുധനാഴ്ച ചന്ദ്രനിലിറങ്ങും. വൈകിട്ട് 6.04നാണ് ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്നതിന് നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ ലാന്‍ഡര്‍ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അനുസരിച്ചായിരിക്കും ചന്ദ്രനിറങ്ങുന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍-ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് എം ദേശായിയാണ് ഇക്കാര്യം അറിയിച്ചത്.
കാര്യങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് നീലേഷ് എം ദേശായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ലാന്‍ഡിംഗ് ഈ മാസം 27 വരെ നീട്ടിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: