ഡബ്ലിന്‍ : ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുളള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച.അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരം നടക്കുക.
പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിട്ട് നില്ക്കുന്നു. ഇരുടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരത്തില്‍ 33 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെന്ന സ്കോര്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 8 വിക്കറ്റിന് 152 എന്ന നിലയില്‍ ഒതുങ്ങി. ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണസിന് വിജയിച്ചിരുന്നു. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക് വര്‍ത്ത് -ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: