തൃശൂര്‍: ഓണക്കാലമെത്തിയതോടെ പൂ വിപണി സജീവമായി. വരവ് പൂക്കളാണ് പതിവു പോലെ ഇക്കുറിയും ഓണത്തെ നിറച്ചാര്‍ത്തണിയിക്കുന്നത്. നാടന്‍ പൂക്കള്‍ ഇത്തവണയും കുറവാണ്. പൂക്കടകളില്‍ പ്രധാനമായും ജമന്തി, ബന്തി, വാടാമല്ലി, റോസ്, അരളി എന്നിവ എത്തി തുടങ്ങി. ജമന്തി വിവിധ നിറങ്ങളിലുണ്ട്. വിലയും കൂടുതലാണ്. മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ജമന്തി പൂക്കള്‍ക്ക് പല വിലയാണ് ഈടാക്കുന്നത്. ഈ ഇനങ്ങളുടെ ചില്ലറ വില്പനയാണ് ജില്ലയില്‍ കൂടുതല്‍. മൊത്തക്കച്ചവടത്തിലെത്തുമ്പോള്‍ ജമന്തിക്ക് വില കിലോ 250 രൂപയില്‍ തുടങ്ങും. ലഭ്യതയും പൊലിമയും കാരണം കൂടുതലായി വിറ്റു പോകുന്നതും ജമന്തിപ്പൂക്കളും ബന്തിപ്പൂക്കളുമാണ്.
കര്‍ണാടകയില്‍ പ്രാദേശിക ഉത്സവങ്ങളുള്ളതിനാല്‍ വെള്ള ജമന്തി, അരളി, വാടാമല്ലി എന്നിവയ്ക്കു വില വര്‍ധനയുണ്ട്. ചുവപ്പ് റോസാണു (ചില്ലി റെഡ്) പൂ
ക്കളിലെ താരം. കിലോ 200-300 രൂപ വരെ വരും. വാടാമല്ലിക്കു കിലോ 150 രൂപ മുതല്‍ മുകളിലോട്ടാണു വില. ചെണ്ടുമല്ലിക്ക് കിലോ 70-120 രൂപ വരെയാണ്.
അരളിപ്പൂക്കള്‍ വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങളിലുണ്ട്. കിലോ 300 രൂപ മുതലാണ് പിങ്ക് അരളിയുടെ വില. കോഴിപ്പൂ 150 രൂപയാണ് ശരാശരി വില. പൂക്കളത്തിന് പച്ച നിറം കിട്ടണമെങ്കില്‍ പൂക്കളല്ല, ഇലയാണ് ലഭിക്കുക. പലയിനം ഇലകളും പൂ വിപണിയില്‍ ലഭ്യമാണ്.
ഇത്തവണ പൂക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാല്‍ പൂക്കള്‍ക്ക് ക്ഷാമമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. കടകളില്‍ കോയമ്പത്തൂര്‍, ഹൊസൂര്‍, ബെംഗളൂരു, ഡിണ്ടിഗല്‍, മധുര, തേനി, ശങ്കരന് കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായി പൂക്കള്‍ എത്തിയിരിക്കുന്നത്. സേലത്തു നിന്നും തിരുനെല്‍വേലിയില്‍ നിന്നും പൂക്കള്‍ എത്തി തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തിരുവോണം അടുക്കുന്തോറും പൂക്കളുടെ വില ഇനിയും കൂടുമെന്നാണ് കടക്കാര് പറയുന്നത്. ഓണത്തിനോട് അനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ഇവര്‍ക്ക് വര്‍ഷത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ഇപ്പോള്‍ വില്‍ക്കുന്ന പൂക്കളെല്ലാം ഓണം അടുക്കുമ്പോള്‍ ഇരട്ടി വിലയാകും എന്നാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ക്കടകമായതിനാല്‍ കഴിഞ്ഞ മാസം വ്യാപാരം കുറവായിരുന്നു.
പതിവു പോലെ ഇക്കുറിയും വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലും കിഴക്കേ ഗോപുര നടയ്ക്കു സമീപം ഇതിനകം പൂ വിപണി സജീവമായിട്ടുണ്ട്. കൂടാതെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലും റോഡരികിലും പൂക്കള്‍ വില്ക്കുന്നവരും സജീവമായിട്ടുണ്ട്.
മാര്‍ക്കറ്റില്‍ താരമായിരിക്കുന്നത് മുല്ലയാണ്. മുല്ലപ്പൂവിന് ഇന്നലെ ഒറ്റദിവസം തമിഴ്നാട്ടിലെ വിപണിയില്‍ തന്നെ കിലോയ്ക്ക് 100 രൂപ കൂടി. വണ്ടി വാടകയും ചേര്‍ന്ന് 300 മുതല്‍ 350 രൂപ വരെയാണ് ഇന്നലത്തെ വില. കുടമുല്ല പൂവിന് ഉല്പാദനം കുറവായതിനാല്‍ വില കൂടുതലാണ്. 700 രൂപയാണ് വില. ഓണം അടുക്കുമ്പോള്‍ വില മൂന്നിരട്ടി വരെ കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: