കൊച്ചി: യുദ്ധമുഖത്ത് സ്വന്തം ജീവന് പണയപ്പെടുത്തി ശത്രുവിനെ നിഗ്രഹിക്കാനെത്തുന്ന ചാവേറിനെ പോലെ, രാഷ്ട്രീയവും പകയും സൗഹൃദവും പ്രമേയ പരിസരമാക്കിയുള്ള ചാവേര്‍ എന്ന ചിത്രത്തില്‍ എവര്‍ഗ്രീന്‍ ഹീറോ കുഞ്ചാക്കോ ബോബനെത്തുന്നത് മരണമാസ് റോളില്‍. രണ്ടേ രണ്ട് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ടിനു പാപ്പച്ചനാണ് ചാവേര്‍ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.
മലയാള പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ ഹൃദയത്തിലേറ്റിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇതാദ്യമായി കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പതിയെ തുടങ്ങി ചടുലവേഗത്തില്‍ പുരോഗമിച്ച് ക്ലൈമാക്സില്‍ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയിലേക്ക് എത്തിക്കുന്ന മികച്ച ദൃശ്യാവിഷ്കാരമാണ് ടിനു പാപ്പന് ചാവേറിലൊരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ ആന്റണി വര്‍ഗീസ് പെപ്പെ, അര്ജുന് അശോകന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്രെയിലര്‍ സെപ്റ്റംബര്‍ അഞ്ചിന് പുറത്തുവിടും. ചാവേറിന്റെ ടീസറിനും ഫസ്റ്റ് ലുക്ക്, മോഷന്‍ പോസ്റ്ററുകള്‍ക്കും ആസ്വാദകരില്‍ നിന്ന് വന്‍ സ്വീകാര്യത നേടാനായി.
ആദ്യ രണ്ട് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ ജോണറില്‍ നീങ്ങുന്ന സിനിമയാണ് ‘ചാവേര്‍’ എന്നാണ് ലഭിക്കുന്ന സൂചനകള്‍. കല്ലില്‍ കൊത്തിയ രൂപങ്ങളായുള്ള ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അരുണ്‍ നാരായണന്, വേണു കുന്നപ്പിള്ളി എന്നിവരാണ് ചാവേറിന്റെ നിര്‍മാതാക്കള്‍.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ഒരു ജയില്‍ ചാട്ടത്തിന്റെ കഥ മലയാള പ്രേക്ഷകര്‍ അതുവരെ കണ്ടിട്ടില്ലാത്ത മേക്കിങ്ങിലൂടെ വെളളിത്തിരയിലെത്തിച്ച ടിനു പാപ്പച്ചന് ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയിരുന്നു. ഒരു പുതുമുഖ സംവിധായകന്റെ യാതൊരു വിധ പരിഭ്രമവും ഇല്ലാതെ ടിനു പാപ്പച്ചന് ഒരുക്കിയ ആ ചിത്രം തിയേറ്ററില്‍ നിറഞ്ഞ കളക്ഷനും കയ്യടിയും നേടി. രണ്ടാം സിനിമയായ ‘അജഗജാന്തര’ത്തിന് പശ്ചാത്തലമാക്കിയത് ആളും ആരവവുമുള്ള ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു രാത്രിയില്‍ തുടങ്ങി അടുത്ത രാത്രിവരെ നീളുന്ന ഉദ്വേ?ഗജനകമായ സംഭവങ്ങളും ക്ഷേത്രോല്‍സവത്തിന്റെ ചാരുതയും ഒളിമങ്ങാതെ അജഗജാന്തരത്തിലൂടെ ടിനു ആസ്വാദകര്‍ക്ക് സമ്മാനിച്ചു.
ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാള സംവിധായകരുടെ മുന്‍നിരയില്‍ ചുവടുറപ്പിച്ച ടിനു പാപ്പച്ചന് ചാവേറിലൂടെ പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരിക്കുന്നതെന്താണെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ലിജോ ജോസ് പെല്ലിശേരിക്കും മറ്റ് മുതിര്‍ന്ന സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പരിചയമാണ് ടിനു പാപ്പച്ചന്റെ മികവിന്റെ കൈമുതല്‍. ‘സിറ്റി ഓഫ് ഗോഡ്’ മുതല്‍ ‘നന്‍പകല്‍ നേരത്ത് മയക്കം’ വരെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടിനു പാപ്പച്ചനുണ്ടായിരുന്നു.
ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ആസാദ് കണ്ണാടിക്കല്‍, വിഎഫ്എക്സ് ആക്സില്‍ മീഡിയ, സൗണ്ട് മിക്സിങ് ഫസല്‍ എ ബക്കര്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍ അര്ജുന് കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര് അരവിന്ദന്, ടൈറ്റില്‍ ഗ്രാഫിക്സ് എബി ബ്ലെന്‍ഡ്, ഡിസൈന്‍ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: