പ്രസുപ്തമായ ദിവ്യശക്തികളുടെ ഭണ്ഡാരം മനുഷ്യശരീരത്തില്‍ വളരെയധികം കുടികൊള്ളുന്നുണ്ട്. സാധാരണ നിത്യപ്രവൃത്തികളില് അതിന്റെ ചെറിയൊരു അംശം മാത്രമെ ഉപയോഗപ്പെടുന്നുള്ളു. ഏതൊരു വസ്തുവും നിഷ്ക്രിയമായി കിടക്കുമ്പോള്‍ അതിന് അതിന്റെ കഴിവ് നഷ്ടപ്പെടുന്നു. വെറുതെ കിടക്കുന്ന കത്തിക്കു തുരുമ്പുപിടിക്കുന്നു. ധാന്യപ്പുരയില്‍ അടച്ചുവെച്ചിരിക്കുന്ന ധാന്യങ്ങളില്‍ പുഴുക്കുത്ത് ഉണ്ടാകുന്നു. പെട്ടിയില്‍ അടച്ചുവെച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ദ്രവിക്കുന്നു. താമസമില്ലാത്ത വീടുകളില്‍ ഈര്‍പ്പവും കുത്തലും വളരുന്നു. എലികള്‍, പാറ്റകള്‍, വാവലുകള്‍ മുതലായവയുടെ വാസം കാരണം ആ വീടിന്റെ നില കൂടുതല്‍ വേഗം മോശമാകുന്നു. മനുഷ്യന്റെ ദിവ്യശക്തികളെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി. അവന് ഉദരപൂരണത്തിനും വാസനാശമനത്തിനും വേണ്ടി ഓടിനടക്കുന്നു. ഇത്രയും ചെറിയ കാര്യത്തിനായി ശക്തിയുടെ ഒരു അംശമേ ചെലവാകുന്നുള്ളു. ബാക്കി അവഗണിക്കപ്പെട്ടസ്ഥിതിയില് നിഷ്ക്രിയവും നിര്ജീവവും ആയി തീരുന്നു. ഈ പ്രസുപ്താവസ്ഥയെ ജാഗ്രതാവസ്ഥയിലേക്ക് മാറ്റിയെടുത്താല്‍ മനുഷ്യന് സാധാരണവ്യക്തിയില്‍ നിന്ന് ജ്ഞാനി, യോഗി, തപസ്വി, ഓജസ്വി, തേജസ്വി, വര്ച്ചസ്വി തലത്തിലുള്ള മഹാനായ സിദ്ധപുരുഷന് ആകാന്‍ കഴിയും.
സ്ഥൂലസൂക്ഷ്മകാരണ ശരീരങ്ങളില്‍ കുടികൊള്ളുന്ന പ്രസുപ്തമായ ബീജങ്ങളെ എങ്ങനെയാണ് ജാഗ്രതാവസ്ഥയില് കൊണ്ടുവരിക. ഇതിലേക്ക് സാധനാവര്ഗ്ഗത്തിലെ രണ്ടുകാര്യങ്ങളായ തപസ്സും യോഗവും മാത്രമാണ് ചെയ്യേണ്ടത്. ഇതിന്റെ ദാര്‍ശനികപരവും ക്രിയാപരവുമായ വളരെ പ്രകാരങ്ങള്‍ ഉണ്ട്. സ്വന്തം സ്ഥിതിയും സൗകര്യവും അനുസരിച്ച് ഈ കാര്യങ്ങളില്‍ തല്പരരായവര് തങ്ങള്‍ക്ക് യോജിച്ച മാര്‍ഗ്ഗം തിരഞ്ഞെടുത്തു താല്പര്യത്തോടും ഏകാഗ്രതയോടും ദൃഢനിശ്ചയത്തോടും അഭീഷ്ടലക്ഷ്യത്തിലേക്ക് സധൈര്യം മുന്നോട്ടു പോകുന്നു.
ആത്മോത്കര്ഷത്തിനുവേണ്ടിയുള്ള സാധനയില്‍ കര്‍മ്മകാണ്ഡം മാത്രം മതിയാകുന്നില്ല. അതിന് അനുയോജ്യമായ അന്തരീക്ഷവും ആവശ്യമാണ്. ബീജം എത്രതന്നെ നല്ലതായാലും അതിന് വളരാനും പുഷ്പിക്കുവാനും ഉള്ള അവസരം ലഭിക്കുന്നത് മണ്ണ് ഫലപുഷ്ടി ഉള്ളതാകുമ്പോള്‍ മാത്രമാണ്. വളം, ജലം എന്നിവയ്ക്കുള്ള വ്യവസ്ഥയും അതിനെ പരിചരിക്കുവാനുള്ള സംരക്ഷകനും ആവശ്യമാണ്. വിശേഷസ്ഥലങ്ങളില്‍ വിശേഷഫലങ്ങള്‍ സസ്യങ്ങള്‍ ധാന്യങ്ങള്‍ വൃക്ഷങ്ങള്‍ വനസ്പതി ജീവജന്തുക്കള് എന്നിവ വളരുന്നു. എല്ലാസ്ഥലത്തും എല്ലാവസ്തുക്കളുടെയും ഉല്പാദനവും വളര്‍ച്ചയും സംഭവിക്കുന്നില്ല. യോഗസാധനക്കും തപസ്സിനും സാധാരണയായി ഏതെങ്കിലും ഒരു സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്. ‘എല്ലാഭൂമിയും ഗോപാലന്റേത്’ (എല്ലാസ്ഥലവും ഈശ്വരന്റേത്) എന്ന മൊഴി അനുസരിച്ച് മനസ്സ് ശുദ്ധമെങ്കില്‍ മരച്ചട്ടിയിലും ഗംഗ പ്രകടമാകുന്നതാണ്. എങ്കിലും വിശേഷപ്പെട്ട സ്ഥാനങ്ങള്‍ക്ക് വിശേഷപ്പെട്ട മഹത്വം ഉണ്ടായിരിക്കും. ഗംഗയുടെ മടിത്തട്ട്, ഹിമാലയത്തിന്റെ ഛായ,സിദ്ധപുരുഷന്മാരുടെ സംരക്ഷണം എന്നീ മൂന്നും ചേര്‍ന്ന സവിശേഷത ആര്‍ക്കാണോ ലഭിക്കുന്നത് അവര്‍ തങ്ങളുടെ സാധനയെ സിദ്ധിയാക്കി മാറ്റുന്നതില്‍ സഫലത നേടുന്നതായി കാണപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: