വാസ്തുനിയമപ്രകാരം വീട് പണിതുകൊണ്ടിരിക്കുന്നു. വീട്ടിലെ ബെഡ്റൂമില്‍ കണ്ണാടി വയ്ക്കാമോ? ഏതു ദിക്കിലേക്കാണ് ബാത്ത്റൂമില്‍ ക്ലോസറ്റ് വയ്ക്കേണ്ടത്? അലമാരകള്‍ ഏതു ദിക്കിലേക്ക് നോക്കിയിരിക്കണം? പൂജാമുറി ഇല്ലാത്തതിനാല്‍ വിളക്കു കത്തിക്കേണ്ട ഭാഗം ഏതാണ്?
പ്രധാനബെഡ്റൂമില് കണ്ണാടി വയ്ക്കാന്‍ പാടില്ല. ബാത്ത്റൂമില്‍ ക്ലോസറ്റ് വയ്ക്കേണ്ടത് ഒന്നുകില്‍ തെക്കോട്ടോ അതല്ലെങ്കില്‍ വടക്കോട്ടോ നോക്കിയിരിക്കത്തക്ക രീതിയിലായിരിക്കണം. രണ്ടാംസ്ഥാനം കിഴക്കോട്ടു നോക്കിയിരിക്കത്തക്ക രീതിയില്‍ ആയിരിക്കണം. പ്രസ്തുത വീടിന്റെ വടക്കുകിഴക്കേമൂലയിലോ, കിഴക്കു ഭാഗത്തോ, ഗൃഹത്തിന് അനുയോജ്യമായ സ്ഥലത്ത് കുടുംബിനിയുടെ കണ്ഠത്തിന് താഴോട്ടു വരത്തക്കവിധത്തില്‍ ചെറിയ സ്റ്റാന്റ് സ്ഥാപിച്ചു പടം വച്ച് വിളക്കു കൊളുത്താവുന്നതാണ്.
വീടു പണിയുന്നതിനു മുമ്പായി വാസ്തുദേവനു വേണ്ടി, എന്തൊക്കെ പൂജകളാണു ചെയ്യേണ്ടത്?
വീടു പണിയുന്നതിനു മുമ്പായി ഭൂമി വെട്ടിത്തെളിച്ചു നിരപ്പാക്കിയ ശേഷം, നല്ലൊരു ദിവസം നോക്കി, വടക്കുകിഴക്ക് ഭാഗത്ത് ഇരുന്ന് ഭൂമി പൂജ ചെയ്യേണ്ടതാണ്. തറ രക്ഷ ചെയ്യുന്നതിനു വേണ്ടി ഭൂമിയുടെ നാലു മൂലയ്ക്കും പൂജ ചെയ്തു തകിടുകളോ, രത്നങ്ങളോ സ്ഥാപിക്കുന്നത് നല്ലതാണ്. വാസ്തുപൂജ ചെയ്യുന്നത് വാസ്തുദേവനേയും അമ്പത്തിമൂന്ന് ദേവഗണങ്ങളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്.
വീടുപണിയാന്‍ ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?
ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ഉത്തമഭൂമിയുടെ നിമ്നോന്നതസ്ഥിതികള്, വിസ്താരദീര്ഘങ്ങള്, വൃക്ഷസ്ഥിതികള് എന്നിവ അറിഞ്ഞിരിക്കണം. ഒരു ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ അത് വാസയോഗ്യമാണോ എന്നറിയാന്‍ ചില സാമാന്യലക്ഷണങ്ങള്‍ പറയാം.
കിഴക്കും വടക്കും ചരിഞ്ഞഭൂമികള്
ധാരാളം മനുഷ്യരും ഗോക്കളും ഉള്ള ഭൂമികള്‍.
പാലുള്ള വൃക്ഷങ്ങളും പുഷ്പഫലസസ്യങ്ങളും കൊണ്ട് ഐശ്വര്യം ജനിപ്പിക്കുന്ന ഭൂമി
ചവിട്ടുമ്പോള്‍ ഭൂമിയില്‍ നിന്ന് ശബ്ദം ഉണ്ടാക്കുന്ന വസ്തു.
പ്രദക്ഷിണമായി ജലം ഒഴുകുന്ന ഭൂമി
വേനല്‍ക്കാലത്തും ജലം സുലഭവും ശീതോഷ്ണങ്ങള്‍ തുല്യവുമായ ഭൂമി.
സമചതുരമോ ദീര്‍ഘചതുരമോ ആയതും കോണുകളും വളവുകളും വരാത്തതുമായ ഭൂമി.
ഇങ്ങനെ പൊതുവായി ശുഭലക്ഷണങ്ങളുള്ള ഭൂമിയില്‍ വീടു വച്ചാല്‍ അതില്‍ വസിക്കുന്നവര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും.
വീടു വയ്ക്കാന്‍ അശുഭകരമായ ആകൃതിയിലുള്ള ഭൂമികള്‍?
Y,V,L,U എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ആകൃതിയും ത്രികോണാകൃതിയുമുള്ള ഭൂമി ഭവനനിര്‍മാണത്തിന് നന്നല്ല.
മൂന്നോ, അഞ്ചോ, ആറോ കോണുള്ള ഭൂമി
ശൂലംപോലെ മൂന്നുമുനയുള്ള ഭൂമി
കൊമ്പുമുനപോലെ രണ്ടു കോണ്‍
ആന, മത്സ്യം, ആമ ഇവയുടെ പുറം പോലെ ആകൃതിയുള്ള ഭൂമി.
പശുവിന്റെ മുഖം പോലെയുള്ള ഭൂമി
കോണിലേക്ക് തിരിഞ്ഞിരിക്കുന്ന ഭൂമി.
ഇത്തരം ആകൃതിയിലുള്ള ഭൂമിയും വീടുവയ്ക്കാണ അശുഭമാണ്.
ഭൂമിയുടെ തെക്കും പടിഞ്ഞാറും താഴ്ന്നിരിക്കുന്നതും ശുഭമല്ല. വാസ്തുവിലെ മണ്ണിന്റെ ലക്ഷണം?
പുറ്റുള്ള മണ്ണ്, ധാരാളം മാളങ്ങള്‍, പോട്, ഉള്ളുപൊള്ള, മണ്ണിനു ദുര്‍ഗന്ധം, ധാരാളം കരിക്കട്ട, തലമുടി, അസ്ഥിഖണ്ഡങ്ങള്‍, പഴകിയ പുരാതനവിഗ്രഹങ്ങള്‍, പുരാവസ്തുക്കള്‍, പുഴുക്കള്‍ ഇവ കണ്ടാല്‍ അതേപടി വാസത്തിന് എടുക്കുന്നത് നല്ലതല്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: