ലഡാക്കിലെ ബൈക്ക് യാത്രയില്‍ പ്രതികരണവുമായി ബിജെപി
ലേ: ലഡാക്കിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ബൈക്ക് യാത്ര നടത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിമാലയന്‍ മേഖലയില്‍ നിര്‍മിച്ച മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുലിന് നന്ദി അറിയിച്ചാണ് റിജ്ജുവിന്റെ ‘എക്സ്’ ലെ പോസ്റ്റ്. ലഡാക്കില്‍ ബൈക്കില്‍ യാത്ര ചെയ്തതിന്റെ ചിത്രങ്ങള്‍ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
2012ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ലഡാക്കിലെ പാങ്കോങ് ത്സോയിലേക്കുള്ള വഴിയില്‍ കല്ലുകളും പാറകളും നിറഞ്ഞ ഒരു റോഡിലൂടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ സഞ്ചരിക്കുന്ന വീഡിയോയും രാഹുലിന്റെ പുതിയ വീഡിയോയും താരതമ്യം ചെയ്താണ് കേന്ദ്രമന്ത്രിയുടെ പോസ്റ്റ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുലിന് നന്ദി. കശ്മീര്‍ താഴ്വരയില് വിനോദസഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും രാഹുല്‍ കാണിച്ചുതന്നിട്ടുണ്ട്. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഇപ്പോള്‍ സമാധാനപരമായി ദേശീയ പതാക ഉയര്‍ത്താം, റിജ്ജു എക്സില്‍ കുറിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ലേയിലും ലഡാക്കിലും നടക്കുന്ന സംഭവ വികാസങ്ങള്‍ കാണാനും പ്രചരിപ്പിക്കാനും താഴ്വരയിലേക്ക് രാഹുല്‍ തനിച്ച് ഒരു യാത്ര നടത്തി. അദ്ദേഹത്തിന്റെ യാത്രയുടെ നേര്‍ചിത്രങ്ങള്‍ കാണാനായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നുവെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്.
ലഡാക്ക് യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക: