കാഠ്മണ്ഡു: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മമാനവ ദര്‍ശനം അടിസ്ഥാനമാക്കി നേപ്പാള്‍ ജനതാ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇടത് ആധിപത്യമുള്ള നേപ്പാളിന്റെ രാഷ്ട്രീയത്തില്‍ ദേശീയത മുഖമുദ്രയാക്കി മുന്നേറ്റം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് താമര ചിഹ്നമാക്കി എന്‍ജെപി തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുന്നതെന്ന് ദേശീയ ഉപാധ്യക്ഷന്‍ ഖേം നാഥ് ആചാര്യ പറഞ്ഞു.
നേപ്പാളില്‍ സമഗ്രമാറ്റത്തിന് കാലമായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ ബിജെപി ഉയര്‍ത്തുന്ന ആദര്‍ശമാണ് എന്ജെപിയുടെയും പ്രേരണ. പതിനെട്ട് വര്‍ഷം മുമ്പ് രൂപം കൊണ്ടതാണ് എന്‍ജെപി. പക്ഷേ ജനാധിപത്യവിപ്ലവത്തിന് ഇപ്പോഴാണ് കാലമായതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അടുത്തിടെ രാജ്യത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്ജെപിക്ക് 17 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത് അതിന്റെ തെളിവാണ്, ആചാര്യ പറഞ്ഞു.
2027ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സജ്ജമാവുകയാണ് എന്‍ജെപി. രാജ്യത്ത് വ്യാപകമാകുന്ന മതപരിവര്‍ത്തന പരിശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം നടത്തും. ഈ വിഷയം പ്രധാനമന്ത്രി പ്രചണ്ഡയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഖേം നാഥ് ആചാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: